'എന്റെ മകള്‍ ക്രിക്കറ്റ് കളിച്ചിരുന്നെങ്കില്‍ ജുലന്‍ ഗോസ്വാമിയെ പോലെ ആവാന്‍ പറയും'; വനിതാ പേസറെ ചൂണ്ടി സൗരവ് ഗാംഗുലി

ഇന്ത്യന്‍ വനിതാ പേസര്‍ ജുലന്‍ ഗോസ്വാമിയെ പ്രശംസിക്കവെയാണ് ഗാംഗുലിയുടെ വാക്കുകള്‍
സൗരവ് ഗാംഗുലി, സന/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി, സന/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മകള്‍ സന ക്രിക്കറ്റിലേക്ക് വന്നിരുന്നു എങ്കില്‍ ജുലന്‍ ഗോസ്വാമിയെ പോലെ ആവാന്‍ ആയിരുന്നിരിക്കും താന്‍ ആവശ്യപ്പെടുകയെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ വനിതാ പേസര്‍ ജുലന്‍ ഗോസ്വാമിയെ പ്രശംസിക്കവെയാണ് ഗാംഗുലിയുടെ വാക്കുകള്‍. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ജുലന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉടനുണ്ടാവും എന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സിലെ ഇന്ത്യയുടെ മൂന്നാം ഏകദിനം ജുലന്റെ അവസാന മത്സരമായേക്കും. ഈ സമയം വെസ്റ്റ് ബംഗാള്‍ പേസറെ പ്രശംസയില്‍ മൂടിയാണ് ഗാംഗുലി ഒരു ചടങ്ങില്‍ സംസാരിച്ചത്. 

ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുക വലിയൊരു കാര്യമാണ്

അതിശയിപ്പിക്കുന്ന കരിയറാണ് ജുലന്റേത്. ഒരുപാട് വര്‍ഷം മികവോടെ കളിക്കാന്‍ ജുലന് കഴിഞ്ഞു. എന്റെ മകള്‍ ക്രിക്കറ്റ് കളിച്ചിരുന്നെങ്കില്‍, ജുലനെ പോലെയാവണം എന്നായിരിക്കും ഞാന്‍ അവളോട് പറയുക. എന്നാല്‍ അത് സംഭവിച്ചില്ല. ലോര്‍ഡ്‌സ് പോലൊരു ഗ്രൗണ്ടില്‍ കളിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കുക എന്നത് വലിയൊരു കാര്യമാണ്. ജുലനെ ആദരവര്‍പ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്...ഗാംഗുലി പറയുന്നു. 

ജുലനുമായി വളരെ നല്ല ബന്ധമാണ് എനിക്കുള്ളത്. ബോര്‍ഡ് പ്രസിഡന്റായതിന് ശേഷം ഒരുപാട് വട്ടം ജുലനുമായി വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയെ സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും ബിസിസിഐ പ്രസിഡന്റ് പറഞ്ഞു. ശനിയാഴ്ചയാണ് ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനം. ഹര്‍മന്‍പ്രീതിന്റെ മികവില്‍ രണ്ടാം ഏകദിനം ജയിച്ചതോടെ പരമ്പര ഇന്ത്യ 2-0ന് സ്വന്മാക്കി കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com