ഇന്‍സമാം ഉള്‍ ഹഖിനൊപ്പം റണ്ണിനായി ഓടേണ്ടി വന്നാല്‍? ഒരൊറ്റ മിനിറ്റ്‌ മാത്രം നീണ്ട ടീം മീറ്റിങ്; ചിരി നിറച്ച് ധോനി 

എന്റെ സ്പീഡ് ഞാന്‍ കുറച്ചില്ലെങ്കില്‍ അവിടെ റണ്‍ഔട്ട് ഉണ്ടാവും എന്ന് നൂറ് ശതമാനം ഉറപ്പാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അടുത്ത സീസണ്‍ മുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ ടീമുകളുടെ ഹോം എവേ രീതിയിലാവും എന്ന ഗാംഗുലിയുടെ പ്രതികരണത്തിന് പിന്നാലെ ധോനിയാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയത്. ചെപ്പോക്കിലേക്ക് ധോനി തിരിച്ചെത്തുന്നു എന്നതാണ് ആരാധകരില്‍ ആവേശം നിറച്ചത്. പിന്നാലെ എം എസ് ധോനിയുടെ വാക്കുകളും ആരാധകര്‍ക്ക് കൗതുകമാവുന്നു. 

ഇന്‍സമാം ഉള്‍ ഹഖിനൊപ്പം വിക്കറ്റിനിടയില്‍ ഓടേണ്ടി വന്നാല്‍ എന്താവും ചെയ്യുക എന്നാണ് ലിവ്ഫാസ്റ്റില്‍ ധോനിക്ക് നേരെ എത്തിയ ചോദ്യങ്ങളില്‍ ഒന്ന്. ഇന്‍സി ഭായിക്കൊപ്പം ഓടുമ്പോള്‍ ഞാന്‍ എന്റെ വേഗം കുറയ്‌ക്കേണ്ടതുണ്ട്. എന്റെ സ്പീഡ് ഞാന്‍ കുറച്ചില്ലെങ്കില്‍ അവിടെ റണ്‍ഔട്ട് ഉണ്ടാവും എന്ന് നൂറ് ശതമാനം ഉറപ്പാണ് എന്നാണ് ധോനി മറുപടിയായി പറഞ്ഞത്. 

ഒരു മിനിറ്റ് മാത്രം നീണ്ട ടീം മീറ്റിങ് 

ഒരു മിനിറ്റ് മാത്രം നീണ്ട ടീം മീറ്റിങ്ങിനെ കുറിച്ചും ധോനി വിശദീകരിക്കുന്നു. ഞങ്ങളുടെ ചെന്നൈയിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടീം മീറ്റിങ് ഒരു മിനിറ്റ് മാത്രമാണ് നീണ്ടത്. ഒരു മിനിറ്റില്‍ എന്ത് ടീം മീറ്റിങ് എന്ന് നിങ്ങള്‍ക്ക് ചോദിക്കാം. 5.30നാണ് ടീം മീറ്റിങ് നിശ്ചയിച്ചിരുന്നത്, ധോനി പറയുന്നു.

എല്ലാ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും 5.28 ആയപ്പോള്‍ എത്തി. എല്ലാവരും എത്തി, എന്നാല്‍ തുടങ്ങാം എന്ന് ഞങ്ങള്‍ പറയുന്നു. 5.29ന് മീറ്റിങ് അവസാനിച്ചു. 5.30ന് ഞങ്ങള്‍ പിരിഞ്ഞു, ധോനി പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com