ഏറ്റവും വലിയ എതിരാളികള്‍, അടുത്ത കൂട്ടുകാര്‍; കണ്ണീരടക്കാനാവാതെ നദാലും 

സ്വിസ് ഇതിഹാസം കോര്‍ട്ടിനോട് വിടപറയുന്ന നിമിഷങ്ങളാണ് ഇപ്പോള്‍ കായിക പ്രേമികളുടെ ഹൃദയം തൊടുന്നത്
റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍/ഫോട്ടോ: എഎഫ്പി
റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: സ്വിസ് ഇതിഹാസം കോര്‍ട്ടിനോട് വിടപറയുന്ന നിമിഷങ്ങളാണ് ഇപ്പോള്‍ കായിക പ്രേമികളുടെ ഹൃദയം തൊടുന്നത്. കരിയറിലുടനീളം തനിക്ക് വെല്ലുവിളി തീര്‍ത്ത റാഫേല്‍ നദാലിനൊപ്പം നിന്ന് അവസാന മത്സരം കളിച്ച് ഫെഡറര്‍ മടങ്ങി. ഈ സമയം ഫെഡറര്‍ക്കൊപ്പം കണ്ണീരടക്കാന്‍ നദാലും പ്രയാസപ്പെട്ടു. 

ഏറ്റവും വലിയ എതിരാളികള്‍, അടുത്ത സുഹൃത്തുക്കള്‍...എന്ന തലക്കെട്ടോടെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെഡററും നദാലും കണ്ണീരടക്കാന്‍ പ്രയാസപ്പെടുന്ന വീഡിയോ പങ്കുവെച്ചത്. 40 വട്ടമാണ് നദാലും ജോക്കോവിച്ചും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അതില്‍ 16-24ന് മുന്നിട്ട് നില്‍ക്കുന്നത് നദാലാണ്. ജോക്കോവിച്ചുമായി ഏറ്റുമുട്ടിയപ്പോള്‍ ഫെഡറര്‍ പിന്നില്‍ നില്‍ക്കുന്നത് 23-27 എന്ന കണക്കിലും. 

2008ലെ നദാലും ജോക്കോവിച്ചും ഏറ്റുമുട്ടിയ വിംബിള്‍ഡണ്‍ ഫൈനലും ചരിത്രത്തില്‍ ഇടം നേടിയതാണ്. നാല് മണിക്കൂറിലധികമാണ് മത്സരം നീണ്ടത്. എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ക്കൊപ്പം 5 യുഎസ് ഓപ്പണ്‍ ടൈറ്റിലും ഒരു ഫ്രഞ്ച് ഓപ്പണും 6 ഓസ്‌ട്രേലിയന്‍ ഓപ്പണും ഫെഡറര്‍ നേടി. 

ഇരുപത്തിനാല് വര്‍ഷം നീണ്ട കരിയറില്‍ 1526 മത്സരങ്ങള്‍ക്ക് ഫെഡറര്‍ റാക്കറ്റേന്തി. 20 ഗ്രാന്‍സ്ലാം കിരീടങ്ങളാണ് നേട്ടം, ഇതില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീട നേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടിയപ്പോള്‍ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും താരം ഉയര്‍ത്തി. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com