ജുലന്റെ അവസാന ഓവര്‍ വിക്കറ്റ് മെയ്ഡന്‍; ലെഗ് സ്റ്റംപ് പിഴുത തകര്‍പ്പന്‍ ഇന്‍സ്വിങ്ങറും(വീഡിയോ)

തന്റെ അവസാന ഓവര്‍ ജുലന്‍ വിക്കറ്റ് മെയ്ഡനാക്കിയപ്പോള്‍ താരത്തില്‍ നിന്ന് വന്ന ജാഫയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ട് മണ്ണില്‍ 1999ന് ശേഷം ഏകദിന പരമ്പര എന്ന നേട്ടം സ്വന്തമാക്കിയെടുത്താണ് ജുലന്‍ ഗോസ്വാമിയെ ഇന്ത്യ യാത്രയാക്കിയത്. ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യന്‍ പെണ്‍പട പരമ്പര നേട്ടം ആഘോഷമാക്കി. ഇന്ത്യക്കായി തന്റെ അവസാന മത്സരം കളിക്കാന്‍ ഇറങ്ങിയ ജുലനും പിന്നോട്ട് പോയില്ല. തന്റെ അവസാന ഓവര്‍ ജുലന്‍ വിക്കറ്റ് മെയ്ഡനാക്കിയപ്പോള്‍ താരത്തില്‍ നിന്ന് വന്ന 'ജാഫയാണ്' ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. 

ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങിയ തന്റെ അവസാന മത്സരത്തില്‍ 30 റണ്‍സ് വഴങ്ങിയാണ് ജുലന്‍ രണ്ട് വിക്കറ്റ് പിഴുതത്. ഇംഗ്ലീഷ് താരം കേറ്റ് ക്രോസിനെ പുറത്താക്കാന്‍ ജുലനില്‍ നിന്ന് വന്ന ഡെലിവറിയാണ് കയ്യടി നേടുന്നത്. 

വമ്പന്‍ ഇന്‍സ്വിങ്ങറായിരുന്നു ഇത്. ക്രോസ്സിന്റെ ബാറ്റിനും പാഡിലും ഇടയിലൂടെ ഇന്‍സൈഡ് എഡ്ജ് ആയി പന്ത് ലെഗ് സ്റ്റംപ് ഇളക്കി. ഇരു കൈകളും ഉയര്‍ത്തി ജുലന്റെ ആഘോഷം. അവസാന ഏകദിനത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ജുലന്റെ കരിയര്‍ വിക്കറ്റ് നേട്ടം 355 ആയി. ഏകദിനത്തില്‍ 255 വിക്കറ്റാണ് ജുലന്റെ പേരിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com