ബാറ്ററെ സ്ലെഡ്ജ് ചെയ്ത് യശസ്വി; ഗ്രൗണ്ടിന് പുറത്താക്കി ക്യാപ്റ്റന്‍ രഹാനെ(വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 02:08 PM  |  

Last Updated: 25th September 2022 05:17 PM  |   A+A-   |  

jaiswal_rahane

ജയ്‌സ്വാളിനോട് സംസാരിക്കുന്ന രഹാനെ/ വീഡിയോ ദൃശ്യം

 

സേലം: എതിര്‍നിര താരങ്ങളെ സ്ലെഡ്ജിങ്ങുമായി ആക്രമിച്ച യശസ്വി ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്ന് തിരിച്ചയച്ച് വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ. ദുലിപ് ട്രോഫി ഫൈനലിന് ഇടയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

സൗത്ത് സോണിനെ 294 റണ്‍സിന് വീഴ്ത്തിയാണ് വെസ്റ്റ് സോണ്‍ ദുലീപ് ട്രോഫി ജേതാക്കളായത്. എന്നാല്‍ ഫൈനലില്‍ സൗത്ത് സോണിന്റെ ഇന്നിങ്‌സിലെ 50ാം ഓവറില്‍ രവി തേജ ക്രീസില്‍ നില്‍ക്കുമ്പോഴാണ് സംഭവം. സൗത്ത് സോണ്‍ താരങ്ങളെ യശസ്വി സ്ലെഡ്ജ് ചെയ്തുകൊണ്ടിരുന്നു. 

അമ്പയര്‍ ഇടപെട്ടിട്ടും ജയ്‌സ്വാള്‍ വീണ്ടും സ്ലെഡ്ജിങ് തുടര്‍ന്നു. ജയസ്വാളിനെ ശാന്തനാക്കാന്‍ രഹാനെ ശ്രമിച്ചു. എന്നാല്‍ ജയ്‌സ്വാള്‍ പിന്നോട്ട് പോകാന്‍ തയ്യാറായില്ല. ഇതോടെ ജയ്‌സ്വാളിനോട് രഹാനെ ഗ്രൗണ്ടിന് പുറത്ത് പോവാന്‍ നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആദ്യ 9 വിക്കറ്റിനെ കുറിച്ച്‌ ചോദിക്കുന്നില്ലേ?' മാസ് മറുപടിയുമായി ഹര്‍മന്‍പ്രീത് കൗര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ