'ഇനി നീമാന് എതിരെ കളിക്കില്ല'; ചെസിലെ 'വഞ്ചനാ വിവാദത്തില്‍' തുറന്നടിച്ച് മാഗ്നസ് കാള്‍സന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 27th September 2022 12:43 PM |
Last Updated: 27th September 2022 12:43 PM | A+A A- |

മാഗ്നസ് കാള്‍സന്‍/ഫോട്ടോ: എഎഫ്പി
ഓസ്ലോ: അമേരിക്കയുടെ ഹാന്‍ നീമാന് എതിരെ പരസ്യമായി വഞ്ചനാ കുറ്റം ആരോപിച്ച് അഞ്ച് വട്ടം ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സന്‍. നീമാനോട് സ്വിന്‍ക്ഫീല്‍ഡില്‍ തോറ്റതിന് പിന്നാലെയാണ് കാള്‍സന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കാള്‍സന്‍-നീമാന്‍ വിവാദം ചെസ് ലോകത്തെ പിടിച്ചു കുലുക്കാന്‍ തുടങ്ങിയത്. ഇനി നീമാന് എതിരെ കളിക്കില്ലെന്ന് കാള്‍സന്‍ വ്യക്തമാക്കുന്നു.
ട്വിറ്ററിലൂടെ പുറത്ത് വിട്ട കത്തിലാണ് കാള്‍സന്‍ നീമാനെതിരെ ആഞ്ഞടിക്കുന്നത്. ഇപ്പോള്‍ പുറത്ത് വന്നതിലും കൂടുതല്‍ തവണ നീമാന്‍ കളിയില്‍ കൃത്രിമം നടത്തിയിട്ടുണ്ട് എന്ന് കാള്‍സന്‍ കത്തില്‍ ആരോപിക്കുന്നു. എന്നാല്‍ എങ്ങനെയായിരുന്നു ആ വഞ്ചന എന്ന് കാള്‍സന്‍ വ്യക്തമാക്കുന്നില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നീമാന്റെ അനുവാദമില്ലാതെ കൂടുതല്‍ തുറന്ന് സംസാരിക്കാന്‍ എനിക്കാവില്ല. എന്റെ പ്രവര്‍ത്തിയെ കുറിച്ചാണ് എനിക്ക് സംസാരിക്കാനാവുക. അതുവെച്ച് ഞാന്‍ പറയുന്നു ഇനി നീമാന് എതിരെ ഞാന്‍ കളിക്കില്ല, ഫെഡറര്‍ കത്തില്‍ കുറിച്ചു.
സിന്‍ക്വിഫീല്‍ഡ് കപ്പ് മത്സരത്തില്‍ നീമാന്‍ കളിയുടെ നിര്‍ണായക ഘട്ടത്തില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായോ, ടെന്‍ഷന്‍ അനുഭവിക്കുന്നതായോ തോന്നിയില്ല. എന്നിട്ടും എന്നെ തോല്‍പ്പിക്കാന്‍ സാധിച്ചു. എന്നാല്‍ അങ്ങനെ എന്നെ തോല്‍പ്പിക്കാന്‍ ഏതാനും താരങ്ങള്‍ക്ക് മാത്രമായിരിക്കും സാധിക്കുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിരന്തരം വഞ്ചിക്കുന്നവര്‍ക്കെതിരെ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാള്‍സന്‍ വ്യക്തമാക്കുന്നു.
My statement regarding the last few weeks. pic.twitter.com/KY34DbcjLo
— Magnus Carlsen (@MagnusCarlsen) September 26, 2022
ഓണ്‍ലൈന്‍ ഗെയിമില്‍ രണ്ട് വട്ടം താന്‍ കൃത്രിമം കാണിച്ചതായാണ് നീമാന്‍ സമ്മതിച്ചിരുന്നത്. 12 വയസും 16 വയസും പ്രായമുള്ളപ്പോള്‍. എന്നാല്‍ ഓഫ്‌ലൈന്‍ ഗെയിമിന്‍ താന്‍ കബളിപ്പിച്ചിട്ടില്ലെന്നും നീമാന്‍ അവകാശപ്പെട്ടു. ഓണ്‍ലൈന്‍ ഗെയിമില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ സെപ്തംബര്‍ ആദ്യ വാരം നീമാനെ ചെസ്സ്.കോം അമേരിക്കന്‍ താരത്തെ വിലക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഫോണില്‍ സഞ്ജുവിന്റെ ഫോട്ടോ കാണിച്ച് സൂര്യകുമാര്‍ യാദവ്; ഇളകി മറിഞ്ഞ് ആരാധകര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ