ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 8 കോടി; വമ്പന്‍ പ്രതിഫലം വാരുന്നവരില്‍ കോഹ്‌ലി 14ാമത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 11:32 AM  |  

Last Updated: 29th September 2022 11:32 AM  |   A+A-   |  

kohili_pune

കോഹ്‌ലി/ഫയല്‍ ചിത്രം

 

ന്‍സ്റ്റഗ്രാമില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സെലിബ്രിറ്റികളുടെ ആദ്യ 15ല്‍ ഉള്‍പ്പെട്ട് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പട്ടികയില്‍ 14ാം സ്ഥാനത്താണ് കോഹ് ലി. നെയ്മര്‍, ലെബ്രോണ്‍ എന്നീ കായിക താരങ്ങളെ കോഹ് ലി മറികടന്നു. 

ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിനും 8 കോടി രൂപ വീതമാണ് കോഹ് ലിക്ക് ലഭിക്കുന്നത്. 3.5 കോടി രൂപ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് കോഹ് ലിക്ക് പിന്നിലുള്ള ഇന്ത്യന്‍ താരം. ക്രിസ്റ്റിയാനോയാണ് പട്ടികയില്‍ ഒന്നാമത്. 19 കോടി രൂപയാണ് ക്രിസ്റ്റ്യാനോയ്ക്ക് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന പ്രതിഫലം. 

കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള കായിക താരങ്ങളില്‍ നാലാമതാണ് കോഹ് ലി

കൈലി ജെന്നര്‍ രണ്ടാമതും മെസി മൂന്നാമതും നില്‍ക്കുന്നു. സെലേന ഗോമസ്, ഡ്വെയ്ന്‍ ജോണ്‍സന്‍ എന്നിവരാണ് ടോപ് 5ലുള്ള മറ്റ് താരങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള കായിക താരങ്ങളില്‍ നാലാമതാണ് കോഹ് ലി. ക്രിസ്റ്റിയാനോ, മെസി, നെയ്മര്‍ എന്നിവരാണ് കോഹ് ലിക്ക് മുന്‍പിലുള്ളത്. 

215 മില്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ആണ് കോഹ് ലിക്കുള്ളത്. ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തുടരുന്നത് 48.4 കോടി ഫോളോവേഴ്‌സ് ആണ് ക്രിസ്റ്റിയാനോയ്ക്കുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

56 പന്തില്‍ 33 ഡോട്ട് ബോളുകള്‍; ട്വന്റി20യിലെ വേഗം കുറഞ്ഞ അര്‍ധ ശതകം; ഫ്‌ളാറ്റ്‌ പിച്ചില്‍ മാത്രം കളിച്ചാല്‍ പോരെന്ന് ആരാധകര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ