ധോനിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് തകര്‍ത്ത് രോഹിത്; കലണ്ടര്‍ വര്‍ഷം 16 ട്വന്റി20 ജയങ്ങള്‍

ട്വന്റി20 ക്യാപ്റ്റന്‍സിയില്‍ എംഎസ് ധോനിയുടെ പേരിലുണ്ടായ റെക്കോര്‍ഡ് തിരുത്തി രോഹിത് ശര്‍മ
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

തിരുവനന്തപുരം: ട്വന്റി20 ക്യാപ്റ്റന്‍സിയില്‍ എംഎസ് ധോനിയുടെ പേരിലുണ്ടായ റെക്കോര്‍ഡ് തിരുത്തി രോഹിത് ശര്‍മ. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ജയത്തോടെ കലണ്ടര്‍ വര്‍ഷം ടീമിനെ ഏറ്റവും കൂടുതല്‍ ട്വന്റി20 ജയങ്ങളിലെത്തിക്കുന്ന ക്യാപ്റ്റനായി രോഹിത്. 

2022ല്‍ 16 ട്വന്റി20 ജയങ്ങളിലേക്കാണ് രോഹിത് ഇന്ത്യയെ നയിച്ചത്. 2016ല്‍ എംഎസ് ധോനി ഇന്ത്യയെ 15 ട്വന്റി20 ജയങ്ങളിലേക്ക് നയിച്ചിരുന്നു. എംഎസ് ധോനിയുടെ റെക്കോര്‍ഡ് മറികടന്ന ട്വന്റി20യില്‍ പക്ഷേ ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ഇന്ത്യന്‍ നായകന് കഴിഞ്ഞില്ല. 

രണ്ട് പന്തില്‍ നിന്ന് ഡക്കായി രോഹിത്‌

രണ്ട് പന്തില്‍ നിന്ന് ഡക്കായാണ് രോഹിത് ആദ്യ ട്വന്റി20യില്‍ മടങ്ങിയത്. ഇതുപോലെയുള്ള മത്സരങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ സാധിക്കുമെന്ന് മത്സരത്തിന് ശേഷം രോഹിത് ശര്‍മ പറഞ്ഞു. രണ്ട് ടീമുകള്‍ക്കും സാധ്യതയുണ്ടായിരുന്നു. നമുക്ക് തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്താനായി. അതാണ് ടേണിങ് പോയിന്റായത്. സാഹചര്യങ്ങള്‍ എന്തായാലും പ്ലാനുകള്‍ അനുസരിച്ച് കളിക്കാനാവണം എന്നും രോഹിത് പറഞ്ഞു. 

9-5 എന്ന നിലയിലേക്ക് വീണതോടെയാണ് സൗത്ത് ആഫ്രിക്കയുടെ കയ്യില്‍ നിന്ന് കളി നഷ്ടമായത്. രണ്ടാമത്തെ ഓവറില്‍ മൂന്ന് വിക്കറ്റ് പിഴുത് അര്‍ഷ്ദീപ് സൗത്ത് ആഫ്രിക്കയെ ഞെട്ടിച്ചു. പിന്നാലെ ദീപക് ചഹറും അര്‍ഷ്ദീപിനൊപ്പം ചേര്‍ന്നതോടെ 2.3 ഓവറില്‍ 9-5 എന്ന നിലയിലായി സന്ദര്‍ശകര്‍. അവസാന ഓവറുകളില്‍ 35 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ കേശവ് മഹാരാജിന്റെ ഇന്നിങ്‌സ് ആണ് സൗത്ത് ആഫ്രിക്കന്‍ സ്‌കോര്‍ 100 കടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com