അടിച്ചെടുത്തത് 3138 റണ്‍സ്; രാജസ്ഥാന്റെ 'റോയല്‍ സഞ്ജു'- റെക്കോര്‍ഡ് നേട്ടം

മുന്‍ നായകന്‍ അജിന്‍ക്യ രഹാനെയുടെ റെക്കോര്‍ഡാണ് സഞ്ജു പഴങ്കഥയാക്കിയത്
സഞ്ജു സാംസൺ പരിശീലനത്തിൽ/ ട്വിറ്റർ
സഞ്ജു സാംസൺ പരിശീലനത്തിൽ/ ട്വിറ്റർ

ഗുവാഹത്തി: പഞ്ചാബ് കിങ്‌സിനോട് പൊരുതി വീണെങ്കിലും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഇന്നലെ ഒരു നേട്ടം സ്വന്തമാക്കി. മത്സരത്തില്‍ 25 പന്തില്‍ 42 റണ്‍സാണ് നായകന്‍ സ്വന്തമാക്കിയത്. രാജസ്ഥാന്റെ ടോപ് സ്‌കോററും സഞ്ജു തന്നെ. 

42 റണ്‍സ് ചേര്‍ത്ത് മടങ്ങിയ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയത്. മുന്‍ നായകന്‍ അജിന്‍ക്യ രഹാനെയുടെ റെക്കോര്‍ഡാണ് സഞ്ജു പഴങ്കഥയാക്കിയത്. 

രാജസ്ഥാന് വേണ്ടി 118 മത്സരങ്ങള്‍ കളിച്ച സഞ്ജു 3138 റണ്‍സ് ഇതുവരെ അടിച്ചെടുത്തു. രണ്ട് സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. രഹാനെ 3098 റണ്‍സാണ് രാജസ്ഥാന് വേണ്ടി നേടിയത്. 106 മത്സരങ്ങളില്‍ നിന്നാണ് രഹാനെ മൂവായിരം പിന്നിട്ടത്. 

30.46 ആണ് സഞ്ജുവിന്റെ ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 137.99. 2013ലാണ് സഞ്ജു രാജസ്ഥാന്‍ ടീമിലെത്തുന്നത്. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രാജസ്ഥാന് രണ്ട് വര്‍ഷം വിലക്ക് നേരിടേണ്ടി വന്നപ്പോള്‍ സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് കളിച്ചത്. 

ഷെയ്ന്‍ വാട്‌സന്‍, ജോസ് ബട്‌ലര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് മൂന്ന് നാല് അഞ്ച് സ്ഥാനത്തുള്ളത്. വാട്‌സന്‍ 2474 റണ്‍സും ബട്‌ലര്‍ 2378 റണ്‍സും ദ്രാവിഡ് 1324 റണ്‍സും ടീമിനായി സ്‌കോര്‍ ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com