സമയത്ത് ഓവര്‍ തീര്‍ത്തില്ല; ഡുപ്ലെസിക്ക് 12 ലക്ഷം പിഴ; ഹെല്‍മെറ്റ് വലിച്ചെറിഞ്ഞ  ആവേശിന്റെ 'ആവേശത്തിനും' ശിക്ഷ

നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
ഹെൽമറ്റ് വലിച്ചെറിഞ്ഞ് വിജയം ആഘോഷിക്കുന്ന ആവേശ് ഖാൻ/ പിടിഐ
ഹെൽമറ്റ് വലിച്ചെറിഞ്ഞ് വിജയം ആഘോഷിക്കുന്ന ആവേശ് ഖാൻ/ പിടിഐ

ബംഗളൂരു: കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് തോല്‍വി വഴങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിക്ക് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവര്‍ നിരക്കിന് ഫാഫ് ഡുപ്ലെസിക്ക് പിഴ ശിക്ഷ. 12 ലക്ഷം രൂപയാണ് പിഴ ശിക്ഷ വിധിച്ചത്. 

ത്രില്ലര്‍ പോരാട്ടത്തിലാണ് ലഖ്‌നൗ വിജയിച്ചത്. വിജയിച്ചതിന് പിന്നാലെ ക്രീസിലുണ്ടായിരുന്ന ലഖ്‌നൗ താരം ആവേശ് ഖാന്‍ ഹെല്‍മറ്റ് ഊരി ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞാണ് വിജയം ആഘോഷിച്ചത്. താരത്തിനെ മാച്ച് റഫറി ശാസിച്ചു. ഒപ്പം താക്കീതും നല്‍കി. 

നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മിനിമം ഓവര്‍ റേറ്റുമായി ബന്ധപ്പെട്ട് ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ഈ സീസണിലെ ആദ്യ കുറ്റമായതിനാല്‍ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഹെല്‍മെറ്റ് വിച്ചെറിഞ്ഞ് ആഘോഷിച്ച ആവേശ് ഖാന്‍ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെളിഞ്ഞു. കുറ്റം ആവേശ് സമ്മതിക്കുകയും ചെയ്തു. ലെവല്‍ ഒന്ന് ലംഘനങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കും. താരത്തിന് താക്കീതും ശാസനയുമാണ് ശിക്ഷ വിധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com