'വിജയിച്ചാല്‍ ക്രെഡിറ്റെങ്കില്‍, തുടര്‍ തോല്‍വികളും ഏൽക്കണം'- പോണ്ടിങിനെതിരെ സെവാഗ്

ഡല്‍ഹിയുടെ ഈ സ്ഥിതിയിലുള്ള പോക്കിന്റെ പൂര്‍ണ ഉത്തരവാദിത്വം പരിശീലകന്‍ റിക്കി പോണ്ടിങിനാണെന്ന് സെവാഗ് വ്യക്തമാക്കി
കുൽദീപ് യാദവും പോണ്ടിങും/ ട്വിറ്റർ
കുൽദീപ് യാദവും പോണ്ടിങും/ ട്വിറ്റർ

ന്യൂഡല്‍ഹി: നടപ്പ് ഐപിഎല്‍ സീസണിലെ ഏറ്റവും മോശം ടീം ഡല്‍ഹി ക്യാപിറ്റല്‍സാണ്. ഇതുവരെ വിജയം സ്വന്തമാക്കാന്‍ സാധിക്കാത്ത ഏക ടീമാണ് അവര്‍. കളിച്ച അഞ്ചില്‍ അഞ്ച് മത്സരവും അവര്‍ ദയനീയമായി പരാജയപ്പെട്ടു. ഡല്‍ഹിയുടെ തുടര്‍ തോല്‍വിയില്‍ പരിശീലകന്‍ റിക്കി പോണ്ടിങിനെതിരെ വിമര്‍ശനമുന്നയിക്കുകയാണ് ഇതിഹാസ ഓപ്പണറും മുന്‍ ഡല്‍ഹി താരവുമായ വീരേന്ദര്‍ സെവാഗ്. 

ഡല്‍ഹിയുടെ ഈ സ്ഥിതിയിലുള്ള പോക്കിന്റെ പൂര്‍ണ ഉത്തരവാദിത്വം പരിശീലകന്‍ റിക്കി പോണ്ടിങിനാണെന്ന് സെവാഗ് വ്യക്തമാക്കി. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് ഡല്‍ഹി പരാജയപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു സെവാഗിന്റെ രൂക്ഷ വിമര്‍ശനം. ഇത് രണ്ടാം തവണയാണ് ഇതേ നിലയില്‍ ഡല്‍ഹി പോകുന്നത്. നേരത്തെ 2013 സീസണില്‍ അവര്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ പരാജയപ്പെട്ടിരുന്നു. 

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും ഒഴികെയുള്ള താരങ്ങളെല്ലാം സമ്പൂര്‍ണ പരാജയമാണ്. ഉത്തരവാദിത്വം പൂര്‍ണമായും പോണ്ടിങിനാണെന്ന് സെവാഗ് വ്യക്തമാക്കി. 

'ടീമുകള്‍ പരാജയപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും കോച്ച് ഏറ്റെടുക്കേണ്ടി വരും. ഡല്‍ഹിയെ ഫൈനല്‍ വരെ എത്തിച്ച പരിശീലകനാണ് പോണ്ടിങ്. അതിന്റെ ക്രെഡിറ്റും അദ്ദേഹം എല്‍ക്കുന്നുണ്ട്. മിക്ക സീസണിലും ടീം പ്ലേ ഓഫിലും എത്തുന്നു. അതും അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ തന്നെ. അങ്ങനെ ആകുമ്പോള്‍ ടീമിന്റെ തുടര്‍ പരാജയത്തിന്റെ ക്രെഡിറ്റും അദ്ദേഹം ഏല്‍ക്കേണ്ടി വരും.'

'ഐപിഎല്ലില്‍ കോച്ചിന് വലിയ റോള്‍ ഇല്ല. അവരുടെ ഉത്തരവാദിത്വം മാന്‍ മാനേജ്‌മെന്റും കളിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുകയുമാണ്. എന്നാല്‍ ടീം മികച്ച പ്രകടനം നടത്തുമ്പോള്‍ മാത്രമേ പരിശീലകന്‍ മികച്ചതാണെന്ന് പറയാന്‍ കഴിയു. എനിക്ക് തോന്നുന്നത് തങ്ങളുടെ നിര്‍ഭാഗ്യം മാറ്റന്‍ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് ഡല്‍ഹി എന്നാണ്'- സെവാഗ് തുറന്നടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com