വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഹർദിക് സഞ്ജുവിനെ ചൊറിഞ്ഞു; മറുപടി ബാറ്റിലൂടെ; അടി റാഷിദ് ഖാന്! ​ഗതി തിരിച്ച ഹാട്രിക്ക് സിക്സുകൾ (വീഡിയോ)

പവർ പ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട് രാജസ്ഥാൻ പതറി നിൽക്കുന്നതനിടെയാണ് ഹർദിക് സഞ്ജുവിന് അടുത്തെത്തി എന്തോ പറയുന്നത്
Published on

അഹമ്മദാബാദ്: ക്രീസിൽ നിൽക്കുമ്പോൾ പ്രകോപിപ്പിക്കാൻ ശ്രമിച്ച ​ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹർദിക് പാണ്ഡ്യക്കുള്ള മറുപടി ബാറ്റിങിലൂടെ നൽകി രാജസ്ഥാൻ റോയൽസ് നയാകൻ സഞ്ജു സാംസൺ. ഹർദികിന്റെ പ്രകോപനത്തിൽ പക്ഷേ തല്ല് കിട്ടിയത് അവരുടെ സൂപ്പർ സ്പിന്നർ റാഷിദ് ഖാനും. ഹാട്രിക്ക് സിക്സടിച്ചാണ് സഞ്ജു മറുപടി നൽകിയത്. കളിയുടെ ​ഗതി തിരിഞ്ഞതും ഈ ഓവറിലാണ്. 

പവർ പ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട് രാജസ്ഥാൻ പതറി നിൽക്കുന്നതനിടെയാണ് ഹർദിക് സഞ്ജുവിന് അടുത്തെത്തി എന്തോ പറയുന്നത്. ഇതിന് ശാന്തനായി തല കുലുക്കുകയല്ലാതെ സഞ്ജു മറുപടി ഒന്നും പറയുന്നില്ല. പിന്നീടാണ് സ്റ്റേഡിയത്തെ തീ പിടിപ്പിച്ച ഇന്നിങ്സിന്റെ പിറവി. ‌

13ാം ഓവറിൽ റാഷിദ് ഖാനെ നേരിട്ടപ്പോഴാണ് സഞ്ജു ടോപ് ​ഗിയറിലായത്. ടി20യിലെ ഏറ്റവും മികച്ച ബൗളറാണ് റാഷിദ്. 12 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിൽ വിജയത്തിന്റെ സാധ്യത അത്ര വിദൂരത്തിൽ നിൽക്കെയാണ് റാഷിദ് പന്തെറിയാൻ എത്തിയത്. ആദ്യ പന്തിൽ റണ്ണൊന്നുമില്ല. പിന്നീടുള്ള മൂന്ന് പന്തുകൾ നിലം തൊടാതെ പറത്തിയാണ് സഞ്ജു കെട്ടുപൊട്ടിച്ചതു. അവിടെ നിന്നാണ് രാജസ്ഥാൻ വിജയത്തിലേക്ക് അടുത്തതും. 7.2 ഓവറിൽ 113 റൺസാണ് രാജസ്ഥാൻ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അടിച്ചത്. 32 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും സഹിതം സഞ്ജു 60 റൺസ് കണ്ടെത്തി.

റാഷിദ് ഖാനെ ഒരോവറിൽ ഈ നിലയ്ക്ക് സിക്സടിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. നേരത്തെ വിൻഡീസ് ഇതിഹാസം ക്രിസ് ​ഗെയ്ൽ താരത്തിനെതിരെ ഹാട്രിക്ക് സിക്സ് അടിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com