ഡൽഹി ക്യാപിറ്റൽസ് താരങ്ങളുടെ ക്രിക്കറ്റ് കിറ്റുകൾ മോഷണം പോയി, 16 ലക്ഷം രൂപയുടെ നഷ്ടം

ബം​ഗളൂരുവിൽ നിന്നും ഡൽഹിയിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്
ഡൽഹി ക്യാപിറ്റൽസ് ടീം/ ചിത്രം ട്വിറ്റർ
ഡൽഹി ക്യാപിറ്റൽസ് ടീം/ ചിത്രം ട്വിറ്റർ

ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസ് ടീം താരങ്ങളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിക്കറ്റ് കിറ്റുകൾ മോഷണം പോയതായി റിപ്പോർട്ട്. ഏപ്രിൽ 15ന് റോയൽ ചലഞ്ചേഴ്‌സുമായി ബം​ഗളൂരുവിൽ നടന്ന മത്സരത്തിന് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 

ഡൽഹി ക്യാപിറ്റൽസ് നായകൻ ഡേവിഡ് വാർണർ, ഓൾ റൗണ്ടർ മിച്ചൽ മാർഷ്, ഫിൽ സാൾട്ട്, യാഷ് ദുൾ എന്നിവരുടെ കിറ്റിലെ സാധനങ്ങളാണ് മോഷണം പോയത്. ഇവരുടെ കിറ്റുകളിൽ നിന്ന് 16 ബാറ്റുകൾ, പാഡ്, ഷൂസ്, തൈ പാഡ്, ഗ്ലൗസ് എന്നിവ മോഷണം പോയെന്നാണ് റിപ്പോർട്ട്. 16 ലക്ഷം രൂപയുടെ നഷ്ടം സംഭവച്ചതായി ടീം അറിയിച്ചു.

വിമാനത്താവളത്തിൽ വെച്ചാകാം മോഷണം നടന്നതെന്നാണ് സൂചന. ഹോട്ടൽ മുറിയിൽ എത്തിച്ച കിറ്റുകൾ പരിശോധിച്ചപ്പോഴാണ് മോഷണം വിവരം അറിയുന്നത്. സംഭവത്തിൽ ടീം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താരങ്ങളുടെ കിറ്റ് ബാ​ഗുകൾ സുരക്ഷിതമായി എത്തിക്കേണ്ട ചുമതല ഒരു സ്വകാര്യ കമ്പനിക്കായിരുന്നു. ഇത് ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്യുന്നതെന്ന് ടീം അധികൃതർ പറഞ്ഞു. 

ഐപിഎൽ സീസണിൽ കളിച്ച അഞ്ച് കളികളിലും തോറ്റ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ അവസാനമാണ്. നാളെ കൊൽക്കത്തക്കെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com