'റോക്ക് സ്റ്റാർ ഹർദിക് പാണ്ഡ്യ; ഇതുപോലെ തലവേദന ഉണ്ടാക്കിയ മറ്റൊരു താരം ഇല്ല'

റോക്ക് സ്റ്റാറും എന്റർടൈനറുമാണ് ഹ​ർദിക്കെന്ന് കോളിങ്‌വുഡ് പറയുന്നു
ഹർദിക് പാണ്ഡ്യ/ ട്വിറ്റർ
ഹർദിക് പാണ്ഡ്യ/ ട്വിറ്റർ
Published on
Updated on

ലഖ്നൗ: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനങ്ങളുമായി മുന്നേറുന്ന ലഖ്നൗ സൂപ്പർ ജയ്ന്റ്സ് സ്വന്തം തട്ടകത്തിൽ നിലവിലെ ചാമ്പ്യൻമാരായ ​ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ​ഗുജറാത്തും വിജയ വഴിയിൽ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. 

ഇപ്പോഴിതാ ​ഗുജറാത്ത് നായകൻ ഹർ​ദിക് പാണ്ഡ്യയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകാണ് മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റനും നിലവിൽ ഇം​ഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ചുമായ പോൾ കോളിങ്‌വുഡ്. റോക്ക് സ്റ്റാറും എന്റർടൈനറുമാണ് ഹ​ർദിക്കെന്ന് കോളിങ്‌വുഡ് പറയുന്നു. 

'ഹർദിക് പാണ്ഡ്യ റോക്ക് സ്റ്റാറാണ്. ഏറ്റവും എന്റർടൈനറായ താരം. ടീമിനെ അയാൾ മുന്നിൽ നിന്നു നയിക്കുന്നു. ഇന്ത്യക്കെതിരെ കളിച്ചപ്പോൾ ഇം​ഗ്ലണ്ട് കോച്ചെന്ന നിലയിൽ അദ്ദേഹം എനിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. സ്വന്തം പ്രകടനം കൊണ്ട് കളിയുടെ ​ഗതി തന്നെ മാറ്റാൻ കഴിയുന്ന താരമാണ് ഹർദിക്. ഏത് എതിരാളികൾക്കും കടുത്ത ഭീഷണിയാണ് അദ്ദേഹം'-  കോളിങ്‌വുഡ് വ്യക്തമാക്കി.

ആറ് കളിയിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയുമായി ലഖ്നൗ മൂന്നാം സ്ഥാനത്താണ്. അഞ്ച് കളികളിൽ നിന്ന് മൂന്ന് ജയവും രണ്ട് തോൽവിയുമുള്ള ​ഗുജറാത്ത് നാലാം സ്ഥാനത്തും നിൽക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com