അതേ നില്‍പ്പ്, ബാറ്റ് വീശല്‍! ഡുപ്ലെസിയെ തൊട്ടു പിന്നില്‍ നിന്ന് അനുകരിച്ച് കോഹ്‌ലി; വണ്ടറടിച്ച് ആരാധകര്‍ (വീഡിയോ)

നെറ്റ്‌സില്‍ ഡുപ്ലെസി ബാറ്റിങ് പരിശീലനം നടത്തുമ്പോള്‍ തൊട്ടു പിന്നില്‍ നിന്ന് ആതേ രീതിയില്‍ കോഹ്‌ലി അനുകരിക്കുകയാണ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി നില്‍ക്കുന്ന വിരാട് കോഹ്‌ലി- ഫാഫ് ഡുപ്ലെസി സഖ്യത്തിന്റെ മിന്നും ഫോമാണ്. ഇരുവരും മികച്ച രീതിയിലാണ് സീസണില്‍ ബാറ്റ് ചെയ്യുന്നത്. ഇപ്പോള്‍ ആര്‍സിബി ടീമിന്റെ പരിശീലന സമയത്തെ ഒരു വീഡിയോ ആരാധകരില്‍ കൗതുകം നിറയ്ക്കുകയാണ്. 

ഡുപ്ലെസിയെ അനുകരിച്ച് കോഹ്‌ലി ബാറ്റ് വീശുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. ആര്‍സിബിയുടെ പരിശീലനത്തിനിടെയാണ് സംഭവം. നെറ്റ്‌സില്‍ ഡുപ്ലെസി ബാറ്റിങ് പരിശീലനം നടത്തുമ്പോള്‍ തൊട്ടു പിന്നില്‍ നിന്ന് ആതേ രീതിയില്‍ കോഹ്‌ലി അനുകരിക്കുകയാണ്. 

ബാറ്റ് ഉയര്‍ത്തിയുള്ള നില്‍പ്പും പന്ത് പ്രതിരോധിക്കുന്ന രീതിയും ഡുപ്ലെസി ചെയ്യുമ്പോള്‍ തൊട്ടു പിന്നില്‍ നിന്ന് അതേ പോലെ കോഹ്‌ലിയും അനുകരിക്കുന്നു. അമ്പരപ്പിക്കുന്ന രീതിയിലാണ് കോഹ്‌ലിയുടെ അനുകരണം. 

അതേസമയം സീസണിൽ ടീമിന്റെ സഞ്ചാരം കയറിയും ഇറങ്ങിയുമാണ്. എട്ട് കളികളിൽ നിന്ന് നാല് വീതം ജയവും തോൽവിയുമാണ് ടീമിനുള്ളത്. നാളെ ലഖ്നൗവുമായാണ് ടീമിന്റെ അടുത്ത മത്സരം.

കോഹ്‌ലി, ഡുപ്ലെസി, മാക്‌സ്‌വെല്‍ എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് വീശുമ്പോഴും ടീമിന് സ്ഥിരതയില്ലായ്മ പ്രശ്‌നമാണ്. മധ്യനിര തീര്‍ത്തും നിറം മങ്ങുന്നതും ഫിനിഷര്‍ എന്ന രീതിയില്‍ കഴിഞ്ഞ സീസണില്‍ ഉജ്ജ്വലമായി ബാറ്റ് വീശിയ ദിനേഷ് കാര്‍ത്തികിന്റെ ഫോം ഇല്ലായ്മയും അവര്‍ക്ക് വിനയാകുന്നു. ബൗളിങിലും സന്തുലിതാവസ്ഥ ടീമിനില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com