'സഞ്ജുവിനെ കളിപ്പിക്കണം, ടീമില്‍ നിന്നു മാറ്റി നിര്‍ത്തരുത്'

കഴിഞ്ഞ മത്സരത്തില്‍ ടീമിലുള്‍പ്പെട്ട സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മൂന്നാം നമ്പറില്‍ സഞ്ജുവിനെ നിലനിര്‍ത്തണമെന്നാണ് ആകാശ് ചോപ്ര വ്യക്തമാക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിന പോരാട്ടം ഇന്ന് നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തണമെന്ന് മുന്‍ താരം ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിലെ വീഡിയോയിലാണ് താരം ആവശ്യം ഉന്നയിച്ചത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓരോ മത്സരങ്ങളും ഇരു ടീമുകളും വിജയിച്ചതിനാല്‍ ഇന്നത്തെ പോരാട്ടം നിര്‍ണായകമാണ്. 

കഴിഞ്ഞ മത്സരത്തില്‍ ടീമിലുള്‍പ്പെട്ട സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മൂന്നാം നമ്പറില്‍ സഞ്ജുവിനെ നിലനിര്‍ത്തണമെന്നാണ് ആകാശ് ചോപ്ര വ്യക്തമാക്കുന്നത്. 

'ഇഷാന്‍ കിഷന്‍ ഓപ്പണറാണ്. അതുറപ്പിച്ചു. അതിനാല്‍ സഞ്ജുവിനെ മൂന്നാം സ്ഥാനത്ത് നിലനിര്‍ത്തണം.' 

'മധ്യനിരയില്‍ ഹര്‍ദികിന്റെ സാന്നിധ്യം നിര്‍ണായകമാണ്. അദ്ദേഹത്തിന് പരിചയ സമ്പത്തുണ്ട്. അത്തരമൊരു താരം ക്രീസില്‍ സഞ്ജുവിനൊപ്പം നില്‍ക്കുന്നത് നിര്‍ണായകമാണ്. ഹര്‍ദികിന്റെ ബൗളിങ് ടീമിന് അവശ്യം വേണ്ടതാണ്. ഒപ്പം അദ്ദേഹത്തിന്റെ ബാറ്റിങും. സഞ്ജുവിനെ പോലെയുള്ള ഏകദിന പോരാട്ടത്തില്‍ അനുഭവ സമ്പത്ത് കുറഞ്ഞ താരങ്ങള്‍ക്കൊപ്പം ഹര്‍ദികിനെ പോലുള്ള പരിചയ സമ്പന്നര്‍ കളിക്കണം.' 

സൂര്യകുമാര്‍ യാദവിനു മൂന്നാം പോരാട്ടം നിര്‍ണായകമാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ടി20യില്‍ മികവു കാണിക്കുന്ന സൂര്യ ഏകദിനത്തിലും ആ മികവ് ആവര്‍ത്തിക്കണമെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com