രാത്രി 11 മണിക്ക് സ്നൂക്കർ പരിശീലനം; മുൻ ലോക ചാമ്പ്യനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു; വിവാദം

അണ്ടർ 21 സ്നൂക്കറിൽ ഏഷ്യൻ ചാംപ്യൻ കൂടിയായ അഹ്സാൻ ലാ​ഹോർ ടൗൺഷിപ്പിലെ ക്ലബിൽ രാത്രി 11 മണിക്കു ശേഷവും പരിശീലിച്ചതോടെയാണ് പൊലീസെത്തി താരത്തെ കൊണ്ടുപോയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാ​ഹോർ: പാക് സ്നൂക്കർ താരവും മുൻ ലോക ചാമ്പ്യനുമായ അഹ്സാൻ റംസാനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന്റെ കാരണമാണ് ഏറ്റവും വിചിത്രം. രാത്രി 11 മണിക്കു ശേഷം പരിശീലനം നടത്തിയെന്ന കുറ്റമാണ് താരത്തിനെതിരെ ചുമത്തിയത്. സംഭവം വിവാദമായതോടെ താരത്തെ പൊലീസ് വിട്ടയച്ചു. 

അണ്ടർ 21 സ്നൂക്കറിൽ ഏഷ്യൻ ചാംപ്യൻ കൂടിയായ അഹ്സാൻ ലാ​ഹോർ ടൗൺഷിപ്പിലെ ക്ലബിൽ രാത്രി 11 മണിക്കു ശേഷവും പരിശീലിച്ചതോടെയാണ് പൊലീസെത്തി താരത്തെ കൊണ്ടുപോയത്. 

താൻ സ്നൂക്കർ പരിശീലിക്കുകയാണെന്നു പറഞ്ഞിട്ടും പൊലീസുകാർ അതൊന്നും കേട്ടില്ലെന്നു അഹ്സാൻ പറയുന്നു. താരങ്ങളെയെല്ലാം പുറത്താക്കി ക്ലബ് അടച്ചു പൂട്ടാനാണ് പൊലീസ് നിർദ്ദേശം നൽകിയത്. 

മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് അവരുടെ ഭാ​ഗത്തു നിന്നുണ്ടായത്. രാത്രി മുഴുവൻ ക്ലബ് തുറന്നു വയ്ക്കാറുണ്ട്. രാത്രിയിലാണ് താരങ്ങൾ പരിശീലനം നടത്തുന്നതും. എന്നാൽ കുറ്റവാളിയോടെന്ന പോലെയാണ് അവർ പെരുമാറിയതെന്നു താരം ആരോപിച്ചു. മൊബൈൽ ഫോണും വില പിടിപ്പുള്ള മറ്റു വസ്തുക്കളും പൊലീസ് കൊണ്ടുപോയതായും ആരോപണമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com