ഗ്ലോബൽ ടി20യിൽ ടൂർണമെന്റിന്റെ താരം; റുതര്‍ഫോര്‍ഡിന് സമ്മാനം അമേരിക്കയില്‍ അര ഏക്കര്‍ സ്ഥലം!

ഫൈനലില്‍ സറെ ജഗ്വാറിനെയാണ് മോണ്ട്‌റിയല്‍ ടൈഗേഴ്‌സ് വീഴ്ത്തിയത്. അഞ്ച് വിക്കറ്റിന് വിജയിച്ചാണ് മൂന്നാം അധ്യായത്തില്‍ ടൈഗേഴ്‌സ് കിരീടം നേടിയത്
റുതർഫോർഡിനു വിൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ് മാൻ ഓഫ് ദി സീരീസ് പുരസ്കാരം സമ്മാനിക്കുന്നു/ ട്വിറ്റർ
റുതർഫോർഡിനു വിൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ് മാൻ ഓഫ് ദി സീരീസ് പുരസ്കാരം സമ്മാനിക്കുന്നു/ ട്വിറ്റർ

മോണ്ട്‌റിയല്‍: വെസ്റ്റ് ഇന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇത്തരമൊരു സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 പോരാട്ടത്തിന് തിരശ്ശീല വീണപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് റുതര്‍ഫോര്‍ഡായിരുന്നു. മോണ്ട്‌റിയല്‍ ടൈഗേഴ്‌സിനെ കിരീട നേട്ടത്തിലേക്ക് നയിച്ച മികവാണ് താരത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത്.

ഈ മികവിനു ലഭിച്ച സമ്മാനമാണ് ഏറ്റവും കൗതുകം നിറച്ചത്. അമേരിക്കയില്‍ അര ഏക്കര്‍ സ്ഥലമാണ് താരത്തിനു മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരമായി ലഭിച്ചത്. 

ഫൈനലില്‍ സറെ ജഗ്വാറിനെയാണ് മോണ്ട്‌റിയല്‍ ടൈഗേഴ്‌സ് വീഴ്ത്തിയത്. അഞ്ച് വിക്കറ്റിന് വിജയിച്ചാണ് മൂന്നാം അധ്യായത്തില്‍ ടൈഗേഴ്‌സ് കിരീടം നേടിയത്. 

ഫൈനലില്‍ താരം 29 പന്തില്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. ആന്ദ്രെ റസ്സല്‍ ആറ് പന്തില്‍ 20 റണ്‍സുമായി താരത്തെ പിന്തുണച്ചതോടെ അവര്‍ കിരീടത്തില്‍ മുത്തമിട്ടു. മാന്‍ ഓഫ് ദി മാച്ച്, മൊമന്റ് ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും താരത്തിനു തന്നെ. 

കിരീടത്തിനൊപ്പം അര ഏക്കര്‍ സ്ഥലവും കൈ നിറയെ ലക്ഷങ്ങളുമായാണ് റുതര്‍ഫോര്‍ഡ് കളം വിട്ടത്. നേരത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കായി റുതര്‍ഫോര്‍ഡ് കളിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com