ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേട്ടം; ഹോക്കി റാങ്കിങില്‍ കുതിച്ച് ഇന്ത്യ, മൂന്നാം സ്ഥാനത്ത്

എഫ്‌ഐഎചിന്റെ ഏറ്റവും പുതിയ റാങ്കിങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ലൊസാന: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിനു പിന്നാലെ വന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. മലേഷ്യയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് കിരീടം നേടിയ ഇന്ത്യക്ക് റാങ്കിങില്‍ വന്‍ കുതിപ്പ്. 

എഫ്‌ഐഎചിന്റെ ഏറ്റവും പുതിയ റാങ്കിങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഏഷ്യന്‍ ഗെയിംസിനൊരുങ്ങുന്ന ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് റാങ്കിങിലെ കുതിപ്പ്. 

2771.35 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് ഇന്ത്യ മൂന്നാം റാങ്കിലെത്തിയത്. നാലില്‍ നിന്നു ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യയുടെ നേട്ടം. ഇംഗ്ലണ്ടിനേയാണ് ഇന്ത്യ പിന്തള്ളിയത്. അവര്‍ക്ക് 2763.50 റേറ്റിങ് പോയിന്റുകളാണ് ഇംഗ്ലണ്ടിനുള്ളത്. നെതര്‍ലന്‍ഡസാണ് ഒന്നാം സ്ഥാനത്ത്. ബെല്‍ജിയം രണ്ടാം സ്ഥാനത്ത്. 

ഇതു രണ്ടാം തവണയാണ് ഇന്ത്യ മൂന്നാം റാങ്കിലെത്തിയത്. 2021ല്‍ ഇന്ത്യ മൂന്നാം റാങ്കിലെത്തിയിരുന്നു. ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയതിനു പിന്നാലെയായിരുന്നു റാങ്കിങിലെ കുതിപ്പ്. 41 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ അന്നു ഒളിംപിക്‌സില്‍ വെങ്കലം നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com