100 ശതമാനം ഫിറ്റ് അല്ല; ശ്രേയസ് അയ്യരുടെ ഏഷ്യാ കപ്പ് സാധ്യത തുലാസിൽ?

ഏഷ്യാ കപ്പിനുള്ള ടീമിനെ ഈ മാസം 20നു പ്രഖ്യാപിക്കാനിരിക്കെയാണ് ശ്രേയസിന്റെ കാര്യം സംശയത്തിലായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബംഗളൂരു: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് സംശയത്തില്‍. പരിക്കേറ്റ് വിശ്രമിക്കുന്ന ശ്രേയസ് കെഎല്‍ രാഹുലിനൊപ്പം ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. 

ഏഷ്യാ കപ്പിനുള്ള ടീമിനെ ഈ മാസം 20നു പ്രഖ്യാപിക്കാനിരിക്കെയാണ് ശ്രേയസിന്റെ കാര്യം സംശയത്തിലായത്. ബിസിസിഐയോടു അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുലും ശ്രേയസും നിലവില്‍ ബംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയിലാണ്. 

ശ്രേയസ് ഇപ്പോഴും 100 ശതമാനം ഫിറ്റായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ താരം പരിക്കേറ്റ് പുറത്താണ്. പുറത്തിനേറ്റ പരിക്കിനെ തുടര്‍ന്നു ശ്രേയസിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. 

കരിയറില്‍ 38 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ശ്രേയസ് അതില്‍ 20 പോരാട്ടത്തിലും നാലാം നമ്പര്‍ സ്ഥാനത്താണ് ഇറങ്ങിയത്. മോശമല്ലാത്ത ബാറ്റിങും താരം ഈ സ്ഥാനത്തു പുറത്തെടുത്തിട്ടുണ്ട്. 

അതേസമയം കെഎല്‍ രാഹുല്‍ ആരോഗ്യം വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. താരത്തെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നതും ഏറെക്കുറെ ഉറപ്പാണ്.

ശ്രേയസിന്റെ അഭാവത്തില്‍ യുവ താരം തിലക് വര്‍മയ്ക്ക് അവസരം ലഭിച്ചേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20യില്‍ താരം മികവുറ്റ ഫോം പ്രദര്‍ശിപ്പിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com