ഏഷ്യാ കപ്പ് ക്രിക്കറ്റ്; ഇന്ത്യന്‍ ടീമിനെ 21ന് അറിയാം

ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് യോഗം ചേരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യോഗത്തിനെത്തും
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 21ന് അറിയാം. ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം 21നു ന്യൂഡല്‍ഹിയില്‍ വച്ച് നടക്കും. 

ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് യോഗം ചേരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യോഗത്തിനെത്തും. 

നിലവില്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് ടീമുകള്‍ ഏഷ്യ കപ്പിനുള്ള സംഘത്തെ പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഏഷ്യ കപ്പ് പോരാട്ടങ്ങള്‍. 

ലോകകപ്പിനു മുന്നോടിയായി നടക്കുന്ന പോരാട്ടമായതിനാല്‍ താരങ്ങള്‍ക്ക് ഏഷ്യാ കപ്പ് നിര്‍ണായകമാണ്. സമീപ കാലത്തു പരിമിത ഓവര്‍ ക്രിക്കറ്റില്‍ തിളങ്ങിയെ താരങ്ങളെല്ലാം ആകാംക്ഷയോടെയാണ് ടീം തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com