ബാബര്‍ അസം കോഹ്‌ലിയെക്കാള്‍ ഏറെ മുന്നില്‍; പാകിസ്ഥാന് ഇത് കപ്പടിക്കാനുള്ള അവസരം; അക്വിബ് ജാബേദ്

കോഹ്‌ലി ഒരു സീസണില്‍ മികച്ച ഫോമിലാണെങ്കില്‍ അടുത്ത സീസണില്‍ അതുണ്ടാവുന്നില്ല. എന്നാല്‍ അസം ബാബറുടെ സ്ഥിരത അത്ഭുതപ്പെടുത്തുന്നതാണ്.
മുന്‍ പാകിസ്ഥാന്‍ താരം അക്വിബ് ജാവേദ്/ ട്വിറ്റര്‍
മുന്‍ പാകിസ്ഥാന്‍ താരം അക്വിബ് ജാവേദ്/ ട്വിറ്റര്‍

ബാബര്‍ അസമോ, വിരാട് കോഹ്‌ലിയോ ആരാണ് മികച്ച ബാറ്റര്‍ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ലോകകപ്പ് നേടിയ മുന്‍ പാകിസ്ഥാന്‍ ടീം അംഗവും ഫാസ്റ്റ് ബൗളറുമായ അക്വിബ് ജാവേദിന്റെ മറുപടി. മികച്ച ബാറ്ററാണ് കോഹ്‌ലി എന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും ബാബര്‍ അസം അതിവേഗത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ റെക്കോര്‍ഡുകള്‍ മറികടക്കുന്നത്. ഇത് പാക് ക്യാപ്റ്റന്‍ അസമിന്റെ മികവിന്റെ തെളിവാണെന്ന് അക്വിബ് പറയുന്നു. 

കോഹ്‌ലി ഒരു സീസണില്‍ മികച്ച ഫോമിലാണെങ്കില്‍ അടുത്ത സീസണില്‍ അതുണ്ടാവുന്നില്ല. എന്നാല്‍ അസം ബാബറുടെ സ്ഥിരത അത്ഭുതപ്പെടുത്തുന്നതാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ, പാക് നായകന്റെ നേതൃപാടവത്തെ ജാവേദ് പ്രശംസിക്കുകയും ചെയ്തു. ലോകകപ്പ് നേടാനുള്ള പാകിസ്ഥാന്റെ മികച്ച അവസരമാണിത്. എല്ലാം കൊണ്ടും മികച്ച ടീമാണ് ഇത്തവണത്തെതെന്നും അദ്ദേഹം പറഞ്ഞു.

ഒരു നായകന് പ്രധാനമായും രണ്ട് മൂന്ന്  ഗുണങ്ങള്‍ ഉണ്ടായിരിക്കണം. അതിലൊന്ന് എപ്പോഴും ടീമിനെ പ്രചോദിപ്പിക്കുകയും ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തുക എന്നതാണ്. കൂടാതെ തന്റെ ടീമംഗങ്ങള്‍ക്ക് അവരുടെ കഴിവുകളില്‍ ആത്മവിശ്വാസം നല്‍കാനുള്ള കഴിവ്, ടീമീനെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നീതിയും സത്യസന്ധതയും പുലര്‍ത്തുകയെന്നതാണ്. ഇതില്‍ ആദ്യത്തെ കാര്യത്തില്‍ അസം ഏറെ മുന്നിലാണ് അക്വിബ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com