ലസിത് മലിംഗ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തുന്നു

ന്യൂസിലന്‍ഡ് പേസര്‍ ഇതിഹാസം ഷെയ്ന്‍ ബോണ്ടാണ് നിലവില്‍ മുംബൈയുടെ ബൗളിങ് കോച്ച്. മുന്‍ കിവി പേസര്‍ക്ക് പകരമാണ് മലിംഗ എത്തുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുന്നു. ബൗളിങ് പരിശീലകനായാണ് തന്റെ പഴയ തട്ടകത്തിലേക്ക് മലിംഗ തിരിച്ചെത്തുന്നത്. 

ന്യൂസിലന്‍ഡ് പേസര്‍ ഇതിഹാസം ഷെയ്ന്‍ ബോണ്ടാണ് നിലവില്‍ മുംബൈയുടെ ബൗളിങ് കോച്ച്. മുന്‍ കിവി പേസര്‍ക്ക് പകരമാണ് മലിംഗ എത്തുന്നത്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് പരിശീലകനാണ് മലിംഗ. ഈ സ്ഥാനം ഒഴിഞ്ഞാണ് ലങ്കന്‍ പേസ് വിസ്മയം മുംബൈ കൂടാരത്തിലേക്ക് വരുന്നത്. 

2022ലാണ് മലിംഗ രാജസ്ഥാന്‍ റോയല്‍സില്‍ ചേരുന്നത്. രണ്ട് സീസണുകളില്‍ അവരുടെ ബൗളിങ് തന്ത്രങ്ങള്‍ മെനഞ്ഞു. താരമെന്ന വേഷം അഴിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ കോച്ചിങ് സ്റ്റാഫില്‍ മലിംഗ നേരത്തെ അംഗമായിരുന്നു. 2018ല്‍ ടീമിന്റെ മെന്ററായിരുന്നു ലങ്കന്‍ പേസര്‍. ഇടവേളയ്ക്ക് ശേഷമാണ് താരം തിരിച്ചെത്തുന്നത്. 

മുംബൈ ഇന്ത്യന്‍സിനായി 139 മത്സരങ്ങള്‍ താരം കളിച്ചു. 195 വിക്കറ്റുകളും വീഴ്ത്തി. അതില്‍ 170 വിക്കറ്റുകളും ഐപിഎല്ലിലാണ്. ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് മലിംഗ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com