ഷാക്കാരി റിച്ചാര്‍ഡ്‌സന്‍ വേഗ റാണി; ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെ സ്വര്‍ണം (വീഡിയോ)

ജമൈക്കന്‍ താരങ്ങളായ ഷെറിക്ക ജാക്‌സന്‍ 10.72 സെക്കന്‍ഡില്‍ വെള്ളിയും ഷെല്ലി ആന്‍ ഫ്രേസര്‍ 10.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലവും സ്വന്തമാക്കി
ഫോട്ടോ: എക്സ് പ്ലാറ്റ്ഫോം
ഫോട്ടോ: എക്സ് പ്ലാറ്റ്ഫോം

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണം അമേരിക്കയുടെ ഷാക്കാരി റിച്ചാര്‍ഡ്‌സന്. 10.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം വേഗ റാണിയായത്. പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് സ്ഥാപിച്ചാണ് താരം കുതിച്ചത്. 

ജമൈക്കന്‍ താരങ്ങളായ ഷെറിക്ക ജാക്‌സന്‍ 10.72 സെക്കന്‍ഡില്‍ വെള്ളിയും ഷെല്ലി ആന്‍ ഫ്രേസര്‍ 10.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലവും സ്വന്തമാക്കി. 

ഉത്തജേക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ടോക്യോ ഒളിംപിക്‌സില്‍ അവസരം നഷ്ടപ്പെട്ട 23കാരിയായ ഷാക്കാരിയുടെ ഗംഭീര തിരിച്ചു വരവിനാണ് ബുഡാപെസ്റ്റ് സാക്ഷിയായത്. രണ്ടും മൂന്നും സ്ഥാനത്തെത്തിയ സൂപ്പര്‍ താരങ്ങളെ വ്യക്തമായ മാര്‍ജിനില്‍ തുടക്കം മുതല്‍ പിന്നിലാക്കിയാണ് താരം കുതിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com