റോണോ ഹാട്രിക്ക്, മാനെ ഡബിള്‍; അല്‍ നസര്‍ വിജയ വഴിയില്‍

ഹാട്രിക്ക് ഗോളിനൊപ്പം ഒരു അസിസ്റ്റും റൊണാള്‍ഡോയുടെ പേരിലുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റിയാദ്: സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലേക്ക് പതിച്ച അല്‍ നസര്‍ വിജയ വഴിയില്‍. സൗദി പ്രൊ ലീഗിലെ പുതിയ സീസണിലെ ആദ്യ വിജയം അവര്‍ സ്വന്തമാക്കി. അല്‍ ഫത്താഹിനെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളിന്റെ ഗംഭീര വിജയമാണ് അവര്‍ സ്വന്തമാക്കിയത്. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്ക് ഗോളുകള്‍ നേടിയപ്പോള്‍ ബയേണില്‍ നിന്നു സമീപ കാലത്ത് ടീമിലെത്തിയ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനേ ശേഷിച്ച ഗോളുകള്‍ നേടി. ഹാട്രിക്ക് ഗോളിനൊപ്പം ഒരു അസിസ്റ്റും റൊണാള്‍ഡോയുടെ പേരിലുണ്ട്. 

27ാം മിനിറ്റില്‍ മാനെയാണ് ഗോളടിക്ക് തുടക്കമിട്ടത്. പിന്നാലെ റോണാള്‍ഡോ 38ാം മിനിറ്റില്‍ ലീഡുയര്‍ത്തി. ശേഷിച്ച മൂന്ന് ഗോളുകള്‍ രണ്ടാം പകുതിയിലാണ് വന്നത്. 

55ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ റൊണാള്‍ഡോ ലീഡ് മൂന്നാക്കി. 81ല്‍ മാനെ രണ്ടാം ഗോളിലൂടെ ടീമിന്റെ സ്‌കോര്‍ ബോര്‍ഡ് നാലില്‍ എത്തിച്ചു. ഇഞ്ച്വറി ടൈമില്‍ തന്റെ ഹാട്രിക്കും ടീമിന്റെ ഗോളണ്ണം അഞ്ചിലും എത്തിച്ച് റൊണാള്‍ഡോ പോരാട്ടത്തിനു തിരശ്ശീലയിട്ടു. 

ജയത്തോടെ അല്‍ നസര്‍ പത്താം സ്ഥാനത്തേക്ക് കയറി. ഒരു ജയവും സമനിലയുമുള്ള അല്‍ ഫത്താഹ് എട്ടാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com