നാല് വര്‍ഷത്തെ ഇടവേള; സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബാല ദേവി തിരിച്ചെത്തി; ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ മത്സരിക്കാനിറങ്ങുന്നത്. ഫിഫ റാങ്കിങില്‍ 61ആണ് ഇന്ത്യയുടെ സ്ഥാനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ സംഘത്തെയാണ് കോച്ച് തോമസ് ഡെന്നെര്‍ബി പ്രഖ്യാപിച്ചത്. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ബാല ദേവി ടീമില്‍ തിരിച്ചെത്തി. വനിതാ ടീമിന് പ്രായ നിയന്ത്രണങ്ങളില്ല. സീനിയര്‍ അംഗങ്ങള്‍ തന്നെ മത്സരിക്കും. 

ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ മത്സരിക്കാനിറങ്ങുന്നത്. ഫിഫ റാങ്കിങില്‍ 61ആണ് ഇന്ത്യയുടെ സ്ഥാനം. റാങ്കിങില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ള ചൈനീസ് തായ്‌പേയ്, തായ്‌ലന്‍ഡ് ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികള്‍. ചൈനീസ് തായ്‌പേയ് 38ാം റാങ്കിലും തായ്‌ലന്‍ഡ് 46ാം റാങ്കിലുമാണ്. 

17 ടീമുകളെ അഞ്ച് ഗ്രൂപ്പുകളാക്കിയാണ് പോരാട്ടം. എ, ബി, സി ഗ്രൂപ്പുകളില്‍ മൂന്നും സി, ഡി ഗ്രൂപ്പുകള്‍ നാലും ടീമുകളാണ് ഉള്‍പ്പെടുന്നത്. അഞ്ച് ഗ്രൂപ്പ് ജേതാക്കളും ഏറ്റവും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ക്വാര്‍ട്ടറിലേക്ക് കടക്കും. 

2019ലെ കാഠ്മണ്ഡുവില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസിലാണ് ബാല ദേവി അവസാനമായി ഇന്ത്യ ജേഴ്‌സി അണിഞ്ഞത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പരിചയ സമ്പത്തുള്ള താരമാണ് ബാല ദേവി. 47 മത്സരങ്ങളില്‍ നിന്നു ഇന്ത്യക്കായി 36 ഗോളുകള്‍ താരം നേടി. 

വിദേശ ലീഗില്‍ കളിച്ചിട്ടുള്ള അപൂര്‍വം ദേശീയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ബാല ദേവി. സ്‌കോട്ടിഷ് വനിതാ പ്രീമിയര്‍ ലീഗില്‍ റെയ്‌ഞ്ചേഴ്‌സിനായി താരം കളിച്ചിട്ടുണ്ട്. ഒന്നര വര്‍ഷ കരാറിലായിരുന്നു താരം ടീമിലെത്തിയത്. യൂറോപ്യന്‍ ലീഗില്‍ കളിക്കുകയും ഗോള്‍ നേടുകയും ചെയ്ത ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് ബാല ദേവി. 

ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്നത്. നേരത്തെ 1998ല്‍ ബാങ്കോക്കിലും 2014ല്‍ ഇഞ്ചിയോണിലുമാണ് ടീം മത്സരിച്ചത്. 

ഇന്ത്യന്‍ ടീം 

ഗോള്‍ കീപ്പര്‍മാര്‍: ശ്രേയ ഹൂഡ, സൗമ്യ നാരായണസ്വാമി, പന്തോയ് ചാനു. 

പ്രതിരോധം: അശാലത ദേവി, സ്വീറ്റ് ദേവി, റിതു റാണി, ഡാലിമ ചിബര്‍, ആസ്തം ഓറോണ്‍, സഞ്ജു, രഞ്ജന ചാനു. 

മധ്യനിര: സംഗീത ബസ്‌ഫോര്‍, പ്രിയങ്ക ദേവി, ഇന്ദുമതി കതിരേശന്‍, അഞ്ജു തമാംഗ്, സൗമ്യ ഗോകുലോത്, ദംഗ്മേയ് ഗ്രെയ്‌സ്. 

മുന്നേറ്റം: ബാല ദേവി, പ്യാരി സക്‌സ, ജ്യോതി, റെനു, മനിഷ, സന്ധ്യ രംഗനാഥന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER