ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലോകകപ്പ് പടിവാതിലിൽ; പരിക്കേറ്റ് മാക്‌സ്‌വെല്‍ പുറത്ത്; ഓസ്‌ട്രേലിയക്ക് തിരിച്ചടി

പരിശീലനത്തിനിടെയാണ് മക്‌സ്‌വെലിനു പരിക്കേറ്റത്. മാത്യു വെയ്ഡാണ് താരത്തിനു പകരം ടീമിലെത്തുന്നത്
Published on

സിഡ്‌നി: ദക്ഷിണാഫ്രിക്കക്കെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നു ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്ത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ താരത്തിനേറ്റ പരിക്ക് ഓസ്‌ട്രേലിയക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. 

പരിശീലനത്തിനിടെയാണ് മക്‌സ്‌വെലിനു പരിക്കേറ്റത്. മാത്യു വെയ്ഡാണ് താരത്തിനു പകരം ടീമിലെത്തുന്നത്. 

ബാറ്റിങിലും പാര്‍ട് ടൈം ബൗളറായും പരിമിത ഓവര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുടെ നിര്‍ണായക താരമാണ് മാക്‌സി. 2022ലെ ടി20 ലോകകപ്പിനു ശേഷം ഓസീസ് ടി20 ടീമില്‍ മാക്‌സ്‌വെല്‍ അംഗമായിട്ടില്ല. 

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ബുധനാഴ്ച ഡര്‍ബനിലാണ് ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സംഘത്തെ ഓസ്‌ട്രേലിയ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് മാക്‌സ്‌വെലിനു പരിക്കേറ്റ് പുറത്താകേണ്ടി വന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com