ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പരിക്കേറ്റ് ലുൻ​ഗി എൻ​ഗിഡി പുറത്ത്; ഇന്ത്യക്കെതിരെ കളിക്കില്ല, ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി

എൻ​ഗിഡിയുടെ പകരക്കാരനായി ബ്യൂറൻ ഹെൻ‍ഡ്രിക്സ് ടീമിൽ ഇടം കണ്ടു. നാളെ ഡർബനിലാണ് പരമ്പരയിലെ ആദ്യ മത്സരം
Published on

ഡർബൻ: ഇന്ത്യക്കെതിരായ ടി20 പരമ്പര നാളെ തുടങ്ങാനിരിക്കെ ​ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ടീമിലെ സുപ്രധാന പേസർ ലുൻ​ഗി എൻ​ഗിഡിക് പരിക്കേറ്റ് പുറത്തായി. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ എൻ​ഗിഡി കളിക്കില്ലെന്നു ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി. 

എൻ​ഗിഡിയുടെ പകരക്കാരനായി ബ്യൂറൻ ഹെൻ‍ഡ്രിക്സ് ടീമിൽ ഇടം കണ്ടു. നാളെ ഡർബനിലാണ് പരമ്പരയിലെ ആദ്യ മത്സരം. സൂര്യകുമാർ യാ​ദവാണ് ഇന്ത്യയെ നയിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഈ മാസം 12, 14 തീയതികളിലാണ് ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾ.

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് പുറമെ ടെസ്റ്റ്, ഏകദിന പരമ്പരകളും ഇന്ത്യ കളിക്കുന്നുണ്ട്. കെഎൽ രാഹുലാണ് ഏകദിന ടീം ക്യാപ്റ്റൻ. ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്. ഈ മാസം 17, 19, 21 തീയതികളിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര. രണ്ട് മത്സരങ്ങളാണ് ടെസ്റ്റിലുള്ളത്. ഈ മാസം 26 മുതൽ ആദ്യ ടെസ്റ്റും ജനുവരി മൂന്ന് മുതൽ രണ്ടാം ടെസ്റ്റും അരങ്ങേറും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com