16 വർഷം നീണ്ട കാത്തിരിപ്പ്! ഒടുവില്‍ ഇം​ഗ്ലണ്ടിനെതിരെ വിന്‍ഡീസിനു പരമ്പര നേട്ടം

ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏകദിന കിരീട നേട്ടം കൂടിയാണിത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്രെന്റ് ബ്രിഡ്ജ്: മഴ കളി മുടക്കി വെസ്റ്റ് ഇന്‍ഡീസിനെ അങ്കലാപ്പിലാക്കിയെങ്കിലും എല്ലാ പ്രതിബന്ധങ്ങളും കടന്ന് വിന്‍ഡീസ് ഏകദിന പരമ്പര നേടി. ഇംഗ്ലണ്ടിനെ കീഴടക്കി അവര്‍ 16 വര്‍ഷം നീണ്ട ഇടവേളയ്ക്കാണ് വിരാമം കുറിച്ചത്. 

16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഏകദിന പരമ്പര നേടുന്നത്. ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏകദിന കിരീട നേട്ടം കൂടിയാണിത്. 1998ലാണ് അവസാനമായി അവര്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര നേടിയത്. 

മൂന്നാം ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം പിടിച്ചാണ് വിന്‍ഡീസ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് ആതിഥേയര്‍ പിടിച്ചെടുത്തത്. 

മഴയെ തുടര്‍ന്നു ആദ്യം 40 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് വിന്‍ഡീസിന്റെ ജയം പുനര്‍ നിശ്ചയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 40 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് എടുത്തത്. വിന്‍ഡീസിന്റെ ലക്ഷ്യം 34 ഓവറില്‍ 188 റണ്‍സായി പുനര്‍ നിര്‍ണയിച്ചു. 31.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് 191 റണ്‍സെടുത്തു ജയം ഉറപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com