ബാഴ്‌സലോണയെ ഞെട്ടിച്ച് ജിറോണ; ലീഗില്‍ തലപ്പത്ത്

12 മിനിറ്റില്‍ ആര്‍ടെം ഡോവ്ബികിലൂടെ ജിറോണ തുടക്കത്തില്‍ തന്നെ ലീഡെടുത്തു. എന്നാല്‍ ഏഴ് മിനിറ്റിന്റെ മാത്രം ഇടവേളയില്‍ ബാഴ്‌സലോണ തിരിച്ചടിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് സ്വന്തം തട്ടകത്തിൽ ഞെട്ടിക്കുന്ന തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജിറോണയാണ് ബാഴ്‌സയെ വീഴ്ത്തിയത്. ജയത്തോടെ ജിറോണ ലാ ലിഗ തലപ്പത്ത് ഒന്നാം സ്ഥാനത്തേക്ക് കയറി. റയല്‍ മാഡ്രിഡ് രണ്ടാമതും അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും ബാഴ്‌സലോണ നാലാം സ്ഥാനത്തും നില്‍ക്കുന്നു. 

12 മിനിറ്റില്‍ ആര്‍ടെം ഡോവ്ബികിലൂടെ ജിറോണ തുടക്കത്തില്‍ തന്നെ ലീഡെടുത്തു. എന്നാല്‍ ഏഴ് മിനിറ്റിന്റെ മാത്രം ഇടവേളയില്‍ ബാഴ്‌സലോണ തിരിച്ചടിച്ചു. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഗോളില്‍ അവര്‍ സമനില സ്വന്തമാക്കി. 

40 മിനിറ്റില്‍ ജിറോണ രണ്ടാം ഗോള്‍ വലയിലിട്ടു. ഇത്തവണ മിഗ്വേല്‍ ഗ്യുടിറെസാണ് സ്‌കോറര്‍. 80ാം മിനിറ്റില്‍ വലേരി ഫെര്‍ണാണ്ടസിന്റെ ഗോള്‍ ജിറോണയുടെ ലീഡുയര്‍ത്തി. 

കളി ഇഞ്ച്വറി ടൈമിലേക്ക് നീങ്ങുമ്പോള്‍ ബാഴ്‌സ 1-3 എന്ന നിലയിലായിരുന്നു. ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ബാഴ്‌സല ലീഡ് കുറച്ചു. മധ്യനിര താരം ഇനല്‍കേ ഗുണ്ടോഗനാണ് രണ്ടാം ഗോള്‍ വലയിലിട്ടത്. എന്നാല്‍ ലോങ് വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ക്രിസ്റ്റന്‍ സിറ്റുവാനി നാലാം ഗോള്‍ നേടി ജിറോണയുടെ ജയവും ഒന്നാം സ്ഥാനവും ഉറപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com