വിന്റേജ് മൗറീഞ്ഞോ, ബോള്‍ ബോയിയുടെ കൈയില്‍ തന്ത്രം എഴുതിയ കുറിപ്പ്! (വീഡിയോ)

രണ്ട് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്താകേണ്ടി വന്നിട്ടും റോമ തോല്‍വി പിണയാതെ കാത്തു. മത്സരത്തിനിടെ ആരാധകരെ കൗതുകം കൊള്ളിച്ചത് മറ്റൊരു കാര്യമായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റോമ: ഇറ്റാലിയന്‍ സീരി എയില്‍ എഎസ് റോമ പോയിന്റ് പട്ടികയില്‍ ആദ്യ നാലിനുള്ളില്‍ നില്‍ക്കുന്നു. കഴിഞ്ഞ ദിവസം ടീം ഫിയോരന്റിനക്കെതിരായ പോരാട്ടത്തില്‍ അവര്‍ സമനിലപിടിച്ചാണ് പിരിഞ്ഞത്. മത്സരം 1-1നു സമനിലയില്‍ അവസാനിക്കുകയായിരുന്നു. 

രണ്ട് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്താകേണ്ടി വന്നിട്ടും റോമ തോല്‍വി പിണയാതെ കാത്തു. മത്സരത്തിനിടെ ആരാധകരെ കൗതുകം കൊള്ളിച്ചത് മറ്റൊരു കാര്യമായിരുന്നു. റോമ പരിശീലകന്‍ ഹോസെ മൗറിഞ്ഞോ ബോള്‍ ബോയിക്ക് നല്‍കിയ കുറിപ്പാണ് ആരാധകര്‍ ആഘോഷിച്ചത്. 

റോമ ഗോള്‍ കീപ്പര്‍ ലൂയീസ് പാട്രീഷ്യോക്ക് നല്‍കാന്‍ തന്ത്രമെഴുതിയ  കുറിപ്പാണ് മൗറീഞ്ഞോ ബോള്‍ ബോയിക്ക് നല്‍കിയത്. നേരത്തെ ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലകനായിരിക്കെ ബോള്‍ ബോയിയെ ഉപയോഗിച്ച് ഗോളടിക്കാമെന്നു അദ്ദേഹം തെളിയിച്ചിരുന്നു. ആരാധകര്‍ക്ക് ആദ്യം മനസില്‍ എത്തിയിട്ടുണ്ടാകുക ഈ രംഗവുമായിരിക്കും. 

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ റോമ ലീഡ് സ്വന്തമാക്കി. റൊമേലു ലുകാകുവാണ് ഗോള്‍ നേടിയത്. എന്നാല്‍ 64ാം മിനിറ്റില്‍ നിക്കോള സലേവ്‌സ്‌കി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ അവര്‍ പത്ത് പേരായി ചുരുങ്ങി. പിന്നാലെ 66ാം മിനിറ്റില്‍ ലുക്കാസ് മാര്‍ടിനെസിലൂടെ ഫിയോരെന്റിന സമനില പിടിച്ചു.

87ാം മിനിറ്റില്‍ ലുകാകുവും ചുവപ്പ് കാര്‍ഡ് കണ്ടതോടെ റോമ ഒന്‍പത് പേരായി വീണ്ടും ചുരുങ്ങി. അതിനിടെ അവസാന നിമിഷങ്ങള്‍ ഫിയോരെന്റിയുടെ നികോള മിലെന്‍കോവിചും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com