ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍; രോഹിത് യുഗത്തിനു വിരാമം

കഴിഞ്ഞ പത്ത് വര്‍ഷമായി രോഹിത് ശര്‍മയാണ് മുന്‍ ചാമ്പ്യന്‍മാരെ നയിച്ചിരുന്നത്

മുംബൈ: ഐപിഎല്‍ 2024ല്‍ മുംബൈ ഇന്ത്യന്‍സിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും. ഹര്‍ദികിനെ ക്യാപ്റ്റനായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ പകരക്കാരനായാണ് ഹര്‍ദിക് നായക സ്ഥാനത്തെത്തുന്നത്. ഭാവി മുന്നില്‍ കണ്ടാണ് നീക്കമെന്നു ടീം വ്യക്തമാക്കി. 

കഴിഞ്ഞ പത്ത് വര്‍ഷമായി രോഹിത് ശര്‍മയാണ് മുന്‍ ചാമ്പ്യന്‍മാരെ നയിച്ചിരുന്നത്. 2013 മുതല്‍ നായക സ്ഥാനത്തുള്ള രോഹിതിനു കീഴില്‍ അഞ്ച് തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയ മുംബൈ രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കി.

ഗുജറാത്ത് ടൈറ്റന്‍സിലേക്ക് 2022ലാണ് ഹര്‍ദിക് 15 കോടിക്ക് പോയത്. ആ വര്‍ഷം തന്നെ ടീമിനെ കിരീടത്തിലേക്ക് നയിക്കാനും ഹര്‍ദികിനു സാധിച്ചു. പിന്നാലെ കഴിഞ്ഞ സീസണിലും ടീമിന്റെ മികച്ച പ്രകടനമായിരുന്നു. കഴിഞ്ഞ സീസണിലും ടീം ഫൈനലിലേക്ക് മുന്നേറി. പിന്നാലെയാണ് ഞെട്ടിക്കുന്ന നീക്കവുമായി മുംബൈ താരത്തെ 2024 സീസണ്‍ ലക്ഷ്യമിട്ട് ടീമിലേക്ക് തിരിച്ചു കൊണ്ടു വന്നത്.  

പത്ത് വര്‍ഷം നീണ്ട രോഹിത് ശര്‍മ യുഗത്തിനാണ് മുംബൈ വിരാമമിട്ടത്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയെങ്കിലും കളത്തിനുള്ളിലും ഡ്രസിങ് റൂമിലും നിര്‍ണായക സാന്നിധ്യമായി രോഹിത് ഉണ്ടാകുമെന്നു മുംബൈ അധികൃതര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com