കോച്ചിന്റെ കസേരയില്‍ വെറും 67 ദിവസം; സെവിയ്യ അലോണ്‍സോയേയും പുറത്താക്കി!

തരംതാഴ്ത്തല്‍ മേഖലയിലേക്ക് വീഴാതിരിക്കാന്‍ പെടാപ്പാടുപെടുന്ന അവര്‍ കഴിഞ്ഞ ദിവസം സ്വന്തം ഗ്രൗണ്ടില്‍ ഗെറ്റാഫെക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ലാ ലിഗയില്‍ തപ്പിത്തടയുന്ന, ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു തന്നെ മുന്നേറ്റം അവസാനിപ്പിച്ച സ്പാനിഷ് ഫുട്ബോൾ ക്ലബ് സെവിയ്യ അവരുടെ പരിശീലകന്‍ ഡീഗോ അലോണ്‍സോയെ പുറത്താക്കി. സ്ഥാനമേറ്റ് വെറും 67 ദിവസത്തിനുള്ളിലാണ് അലോണ്‍സോയുടെ കസേര തെറിച്ചത്. 

തരംതാഴ്ത്തല്‍ മേഖലയിലേക്ക് വീഴാതിരിക്കാന്‍ പെടാപ്പാടുപെടുന്ന അവര്‍ കഴിഞ്ഞ ദിവസം സ്വന്തം ഗ്രൗണ്ടില്‍ ഗെറ്റാഫെക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. മത്സരം പൂര്‍ത്തിയായി ലോങ് വിസില്‍ മുഴങ്ങി അര മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ക്ലബ് അധികൃതര്‍ അലോണ്‍സോയെ പുറത്താക്കിയതായി പ്രഖ്യാപിച്ചു. 

ഈ സീസണില്‍ ടീം പുറത്താക്കുന്ന രണ്ടാമത്തെ പരിശീലകനാണ് അലോണ്‍സോ. ജോസ് ലൂയീസ് മെന്റിലിബറിനെ പുറത്താക്കി ഒക്ടോബറിലാണ് അലോണ്‍സോയെ കൊണ്ടു വന്നത്. എന്നാല്‍ അദ്ദേഹത്തിനും ടീമിന്റെ തലവര മാറ്റാന്‍ സാധിച്ചില്ല. 

അലോണ്‍സോ പരിശീലകനായ ശേഷം എട്ട് ലാ ലിഗ മത്സരങ്ങളാണ് സെവിയ്യക്ക് തുടരെ ജയമില്ലാതെ നില്‍ക്കേണ്ടി വന്നത്. ചാമ്പ്യന്‍സ് ലീഗില്‍ തുടരെ നാല് മത്സരങ്ങളിലും വിജയമില്ല.

17 ലാ ലിഗ മത്സരങ്ങളില്‍ നിന്നു 13 പോയിന്റുകള്‍ മാത്രമാണ് അവര്‍ക്കുള്ളത്. നിലവില്‍ 16ാം സ്ഥാനത്താണ് ടീം നില്‍ക്കുന്നത്. രണ്ട് മത്സരങ്ങള്‍ മാത്രമാണ് സീസണില്‍ സെവിയ്യ വിജയിച്ചത്. 

ചാമ്പ്യന്‍സ് ലീഗില്‍ ലെന്‍സിനെതിരായ പോരാട്ടം 2-1നു പരാജയപ്പെട്ടിരുന്നു. അതോടെ അടുത്ത സീസണിലെ യൂറോപ്പ ലീഗ് മോഹവും പൊലിഞ്ഞു. പ്രതിരോധത്തില്‍ സെര്‍ജിയോ റാമോസ് എന്ന കരുത്തനും മധ്യനിരയില്‍ ഇവാന്‍ റാക്കിറ്റിച്ചെന്ന പ്രതിഭാശാലിയായ താരവുമുണ്ടായിട്ടും അവര്‍ക്ക് റിസര്‍ട്ടുണ്ടാക്കാന്‍ സാധിക്കുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com