'കോടി കിലുക്കത്തില്‍' സ്റ്റാര്‍ക്കും കമ്മിന്‍സും; നേട്ടം പേസര്‍മാര്‍ക്ക്, 10 ടീമുകള്‍ സ്വന്തമാക്കിയത് 72 താരങ്ങളെ

24.75 കോടിയ്ക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചത് ഐപിഎല്ലില്‍ പുതു ചരിത്രമായി
ഫോട്ടോ: ഫ്രാഞ്ചൈസികളുടെ ട്വിറ്റർ പേജിൽ നിന്ന്
ഫോട്ടോ: ഫ്രാഞ്ചൈസികളുടെ ട്വിറ്റർ പേജിൽ നിന്ന്

ദുബൈ: ഓസ്‌ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും വന്‍ നേട്ടം സ്വന്തമാക്കി ഐപിഎല്‍ മിനി ലേലം. പത്ത് ടീമുകളും 2024ലേക്ക് വേണ്ട താരങ്ങളെ തിരഞ്ഞെടുത്തു. 72 താരങ്ങളെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. മൊത്തം ഒഴുക്കിയത് 230.45 കോടി രൂപ. 

24.75 കോടിയ്ക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചത് ഐപിഎല്ലില്‍ പുതു ചരിത്രമായി. ഇതോടെ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വില പിടിച്ച താരമായി സ്റ്റാര്‍ക്ക് മാറി. 

ലേലത്തിന്റെ തുടക്കത്തില്‍ പാറ്റ് കമ്മിന്‍സ് 20.50 കോടിയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയതായിരുന്നു റെക്കോര്‍ഡ്. എന്നാല്‍ പേസര്‍മാരുടെ പട്ടിക പുറത്തെടുത്തതോടെയാണ് സ്റ്റാര്‍ക്കിനായി വന്‍ ലേലം തന്നെ നടന്നത്. ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്തയ്‌ക്കൊപ്പം കൊണ്ടു പിടിച്ചതോടെ രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റാര്‍ക്കിന്റെ വില കുതിച്ചത്. 

പത്ത്, പത്ത് കോടിയ്ക്ക് മുകളില്‍ നേട്ടം സ്വന്തമാക്കിയത് ആറ് താരങ്ങളാണ്. അതില്‍ അഞ്ച് പേരും പേസര്‍മാരാണ്. 
സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ഹര്‍ഷല്‍ പട്ടേല്‍, അല്‍സാരി ജോസഫ്, സ്‌പെന്‍സര്‍ ജോണ്‍സന്‍ എന്നിവരാണ് അഞ്ച് പേര്‍. ഈ പട്ടികയില്‍ ഏക ബാറ്ററായി ഉള്ളത് ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ്. താരത്തെ 14 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. 

ഗുജറാത്ത് ടീമിലെത്തിച്ച ഓസ്‌ട്രേലിയന്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സനാണ് അവസാന നിമിഷം ഞെട്ടിച്ചത്. അതിനിടെ ഏറ്റവും വില പിടിച്ച ഇന്ത്യന്‍ താരമായി മാറിയതും പേസര്‍ തന്നെ. ഹര്‍ഷല്‍ പട്ടേലാണ് മിനി ലേലത്തില്‍ നേട്ടമുണ്ടക്കിയ ഇന്ത്യന്‍ താരം. വിന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫാണ് നേട്ടത്തിലെത്തിയ മറ്റൊരു പേസര്‍.

ഹര്‍ഷല്‍ പട്ടേലിനെ പഞ്ചാബ് കിങ്‌സ് 11.75 കോടിയ്ക്ക് ടീമിലെത്തിച്ചപ്പോള്‍ അല്‍സാരി ജോസഫിനെ 11.50 കോടിയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. സ്‌പെന്‍സര്‍ ജോണ്‍സനെ ഗുജറാത്ത് പത്ത് കോടിക്ക് ടീമിലെത്തിച്ചു.  

കോടികളുമായി ഈ താരങ്ങള്‍

മിച്ചല്‍ സ്റ്റാര്‍ക്ക്: 24.75 കോടി, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

പാറ്റ് കമ്മിന്‍സ്: 20.50 കോടി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഡാരില്‍ മിച്ചല്‍: 14.00 കോടി, ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഹര്‍ഷല്‍ പട്ടേല്‍: 11.75 കോടി, പഞ്ചാബ് കിങ്‌സ്

അല്‍സാരി ജോസഫ്: 11.50 കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

സ്‌പെന്‍സര്‍ ജോണ്‍സ്: 10.00 കോടി, ഗുജറാത്ത് ടൈറ്റന്‍സ്

സമീര്‍ റിസ്‌വി: 8.40 കോടി, ചെന്നൈ സൂപ്പര്‍ കിങ്‌സ്

റിലി റൂസോ: 8.00 കോടി, പഞ്ചാബ് കിങ്‌സ്

റോവ്മാന്‍ പവല്‍: 7.40 കോടി, രാജസ്ഥാന്‍ റോയല്‍സ്

ഷാരൂഖ് ഖാന്‍: 7.40 കോടി, ഗുജറാത്ത് ടൈറ്റന്‍സ്

കുമാര്‍ കുശാഗ്ര: 7.20 കോടി, ഡല്‍ഹി ക്യാപിറ്റല്‍സ്

ട്രാവിസ് ഹെഡ്ഡ്: 6.80 കോടി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ശിവം മവി: 6.40 കോടി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഉമേഷ് യാദവ്: 5.80 കോടി, ഗുജറാത്ത് ടൈറ്റന്‍സ്

ശുഭം ഡുബെ: 5.80 കോടി, രാജസ്ഥാന്‍ റോയല്‍സ്

ജെറാര്‍ഡ് കോറ്റ്‌സ്: 5.00 കോടി, മുംബൈ ഇന്ത്യന്‍സ്

യഷ് ദയാല്‍: 5.00 കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

നുവാന്‍ തുഷാര: 4.80 കോടി, മുംബൈ ഇന്ത്യന്‍സ്

ദില്‍ഷന്‍ മധുഷങ്ക: 4.60 കോടി, മുബൈ ഇന്ത്യന്‍സ്

ക്രിസ് വോക്‌സ്: 4.20 കോടി, പഞ്ചാബ് കിങ്‌സ്

ഹാരി ബ്രൂക്: 4.00 കോടി, ഡല്‍ഹി ക്യാപിറ്റല്‍സ്

ശാര്‍ദുല്‍ ഠാക്കൂര്‍: 4.00 കോടി, ചെന്നൈ സൂപ്പര്‍ കിങ്‌സ്

റോബിന്‍ മിന്‍സ്: 3.60 കോടി, ഗുജറാത്ത് ടൈറ്റന്‍സ്‌

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com