'രോഹിത്തിനെ മാറ്റിയത് കടുത്ത തീരുമാനം തന്നെ, പക്ഷെ സച്ചിനെ നോക്കൂ'

ടീമിനെ സംബന്ധിച്ച് ഭാവിയില്‍ നീക്കം ഗുണം ചെയ്യുമെന്നും ജയവര്‍ദ്ധനെ പറഞ്ഞു. 
മഹേള ജയവര്‍ദ്ധനെ, രോഹിത് ശര്‍മ്മ /മുംബൈ ഇന്ത്യന്‍സ്
മഹേള ജയവര്‍ദ്ധനെ, രോഹിത് ശര്‍മ്മ /മുംബൈ ഇന്ത്യന്‍സ്

മുംബൈ: രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി നിയമിച്ചത് കടുത്ത തീരുമാനമെന്ന് ടീമിന്റെ ഗ്ലോബല്‍ ക്രിക്കറ്റ് ഹെഡ് മഹേള ജയവര്‍ദ്ധനെ. എന്നാല്‍ ടീമിനെ സംബന്ധിച്ച് ഭാവിയില്‍ നീക്കം ഗുണം ചെയ്യുമെന്നും ജയവര്‍ദ്ധനെ പറഞ്ഞു. 

ക്യാപ്റ്റനെന്ന നിലയില്‍ പാണ്ഡ്യയുടെ മടങ്ങിവരവ് ആരാധക പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും രോഹിത് ടീമിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്നും ജയവര്‍ധന പറഞ്ഞു. 

''ഇതൊരു കടുത്ത തീരുമാനമായിരുന്നു, സത്യസന്ധമായി പറഞ്ഞാല്‍ ഇത് വൈകാരികമായിരുന്നു, ആരാധകകരുടെ പ്രതികരണം ന്യായമാണ്. എല്ലാവരും വികാരാധീനരാണെന്ന് ഞാന്‍ കരുതുന്നു, നമ്മള്‍ അതിനെയും ബഹുമാനിക്കണം. എന്നാല്‍ ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ നിങ്ങള്‍ ആ തീരുമാനങ്ങള്‍ എടുക്കണം, ''ജയവര്‍ദ്ധനെ ജിയോ സിനിമയോട് പറഞ്ഞു.

വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം എടുത്തത്. ഒരുപക്ഷേ, എല്ലാവരുടെയും കണ്ണില്‍  ഇത് വളരെ പെട്ടെന്നുള്ള തീരുമാനമായെന്ന് തോന്നും, പക്ഷെ ഒരു ഘട്ടത്തില്‍ ഞങ്ങള്‍ എടുക്കേണ്ട തീരുമാനമാണ്,'' ജയവര്‍ദ്ധനെ പറഞ്ഞു. പൈതൃകം കെട്ടിപ്പടുക്കാനും വിജയങ്ങള്‍ക്കും ട്രോഫികള്‍ക്കുമായി ഞങ്ങള്‍ പോരാടുന്നത് ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. മുന്‍ ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു. 

''ഹര്‍ദിക് കുറച്ചുകാലമായി മുംബൈ ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്നു, അതിനാല്‍ ഇത് പുതിയ കാര്യമല്ല. ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അദ്ദേഹം എന്താണ് കൊണ്ടുവരുന്നതെന്ന് ഞങ്ങള്‍ക്കറിയാം, ഗുജറാത്തില്‍ ടീമിനെ നയിച്ചതിന്റെ അനുഭവത്തില്‍ നിന്ന് ഇവിടെ എല്ലാം വ്യത്യസ്തമായിരിക്കും''. ഒരു സീനിയര്‍ ബാറ്ററായി കളിക്കാന്‍ എംഐയുടെ ക്യാപ്റ്റന്‍സി വിട്ടുകൊടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറെ ഉദാഹരണമായി ജയവര്‍ദ്ധനെ ഉദ്ധരിച്ചു. ''സച്ചിന്‍ യുവതാരങ്ങള്‍ക്കൊപ്പമാണ് കളിച്ചത്. അദ്ദേഹം നേതൃത്വം മറ്റൊരാള്‍ക്ക് നല്‍കുകയും മുംബൈ ഇന്ത്യന്‍സ് ശരിയായ ദിശയിലാണെന്ന് ഉറപ്പാക്കുകയും ചെയ്തു. മഹേള ജയവര്‍ദ്ധനെ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com