ഓസീസിനെതിരായ ഏക ടെസ്റ്റ്; കരുത്തോടെ ഒന്നാം ഇന്നിങ്‌സ് തുടങ്ങി ഇന്ത്യന്‍ വനിതകള്‍

ഷഫാലി വര്‍മയുടെ (40) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. താരത്തെ ജെസ് ജോണ്‍സന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി
സ്മൃതി മന്ധാന/ ട്വിറ്റർ
സ്മൃതി മന്ധാന/ ട്വിറ്റർ

മുംബൈ: ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏക ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് കരുത്തോടെ തുടങ്ങി ഇന്ത്യന്‍ വനിതകള്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഓസീസിനെ 2019 റണ്‍സില്‍ പുറത്താക്കിയിരുന്നു. ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ 121 റണ്‍സ് കൂടി ഇന്ത്യക്ക് വേണം.

ഷഫാലി വര്‍മയുടെ (40) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. താരത്തെ ജെസ് ജോണ്‍സന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. എട്ട് ഫോറുകള്‍ സഹിതമായിരുന്നു താരത്തിന്റെ ബാറ്റിങ്. 

സഹ ഓപ്പണര്‍ സ്മൃതി മന്ധാന 43 റണ്‍സുമായി ക്രീസില്‍ തുടരുന്നു. കളി നിര്‍ത്തുമ്പോള്‍ സ്മൃതിക്കൊപ്പം നാല് റണ്‍സുമായി രാത്രി കാവല്‍ക്കാരി സ്‌നേഹ് റാണയാണു ക്രീസില്‍. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പൂജ വസ്ത്രാകര്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണ, രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ ദീപ്തി ശര്‍മ എന്നിവരുടെ ബൗളിങാണ് ഒതുക്കിയത്. 

50 റണ്‍സെടുത്ത തഹില മഗ്രാത്ത് 40 റണ്‍സെടുത്ത ബെത് മൂണി, 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ ഹീലി എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. വാലറ്റത്ത് പുറത്താകാതെ നിന്നു 28 റണ്‍സെടുത്ത കിം ഗാര്‍തിന്റെ ബാറ്റിങാണ് സ്‌കോര്‍ 200 കടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com