

മെൽബൺ: എല്ലാ വർഷവും ക്രിക്കറ്റ് ലോകത്ത് ക്രിസ്മസിനു പിറ്റേന്ന് മുതൽ രണ്ട് സൂപ്പർ പോരാട്ടങ്ങൾക്ക് തുടക്കമാകാറുണ്ട്. ഈ പോരാട്ടങ്ങൾ ബോക്സിങ് ഡേ ടെസ്റ്റ് എന്നറിയപ്പെടുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുടെ മത്സരങ്ങളാണ് ഇത്തരത്തിൽ വിളിക്കപ്പെടുന്നത്. ഇത്തവണ ഓസ്ട്രേലിയ- പാകിസ്ഥാൻ പരമ്പരയിലെ രണ്ടാം പോരാട്ടമാണ് ബോക്സിങ് ഡേ ടെസ്റ്റ്. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്കെതിരായ മത്സരമാണ് ബോക്സിങ് ഡേയിലെ പോരാട്ടം.
ബോക്സിങ് ഡേ
ക്രിസ്മസ് കഴിഞ്ഞ് പിറ്റേദിവസം ആളുകൾ പരസ്പരം ക്രിസ്മസ് ബോക്സ് എന്നു വിളിപ്പേരുള്ള പെട്ടികൾ കൈമാറാറുണ്ട്. പണവും സമ്മാനങ്ങളുമടങ്ങിയ ഈ പെട്ടി കമ്പനി ഉടമകൾ തങ്ങളുടെ ജീവനക്കാർക്കും മറ്റും നൽകും. കഴിഞ്ഞ ഒരു വർഷത്തെ അവരുടെ സേവനങ്ങളെ മാനിച്ചായിരിക്കും മിക്കവാറും ഇത്തരം ബോക്സുകൾ കൈമാറുന്നത്.
പ്രചരിക്കുന്ന മറ്റൊരു കാര്യം ഇതാണ്- സമൂഹത്തിലെ പാവപ്പെട്ടവർക്കായി, അവരുടെ ക്രിസ്മസും പ്രകാശമുള്ളതാക്കി മാറ്റാൻ പള്ളികളുടെ വാതിലിനു പുറത്ത് ബോക്സുകൾ സ്ഥാപിക്കാറുണ്ട്. ഈ പെട്ടിയിൽ മറ്റുള്ളവർ നിക്ഷേപിക്കുന്ന തുകകൾ കൂട്ടിവെച്ച് പാവപ്പെട്ടവർക്കു നൽകും.
ബ്രിട്ടീഷ് നാവിക പാരമ്പര്യത്തിൽ നിന്നാണ് ബോക്സിങ് ഡേ വന്നതെന്ന മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. മുദ്രവച്ച പണപ്പെട്ടി കപ്പലിൽ സൂക്ഷിച്ച് ദീർഘ യാത്രകൾ സംഘടിപ്പിക്കും. ഈ യാത്ര വിജയിച്ചാൽ പെട്ടികളിലെ പണം നിർധനർക്ക് വിതരണം ചെയ്യാനായി പള്ളിയിലെ പുരോഹിതനു കൈമാറും.
ബോക്സിങ് ദിനത്തിലെ ക്രിക്കറ്റ്
ബോക്സിങ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ പുതിയതല്ല. 19ാം നൂറ്റാണ്ട് മുതൽ ഇതുണ്ട്. 1865ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ന്യൂ സൗത്ത് വെയ്ൽസും വിക്ടോറിയയും തമ്മിലുള്ള മത്സരമാണ് ഓസീസ് ചരിത്രത്തിലെ ആദ്യ ബോക്സിങ് ഡേ പോരാട്ടം. പിന്നീട് ഈ പോരാട്ടം ടെസ്റ്റ് ക്രിക്കറ്റിലെ അവിഭാജ്യാമായി മാറി. ഈ മത്സരങ്ങൾ കാണാൻ താരങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ സ്റ്റേഡിയത്തിൽ പ്രത്യേക ക്ഷണിതാക്കളായി എത്താറുമുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates