വമ്പൻ തോൽവി, പിന്നാലെ ഇന്ത്യക്ക് ഇരട്ട പ്രഹരം; കുറഞ്ഞ ഓവർ നിരക്കിനു പിഴ, രണ്ട് പോയിന്റും നഷ്ടം

ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുമ്പോൾ നിശ്ചിത സമയത്ത് എറിയേണ്ടതിനേക്കാൾ രണ്ട് ഓവർ പിന്നിലായിരുന്നു ഇന്ത്യയെന്നു ഐസിസി വ്യക്തമാക്കി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

സെഞ്ചൂറിയൻ: ​ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിനു പന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂൂടി. കുറഞ്ഞ ഓവർ നിരക്കിനു മാച്ച് ഫീസിന്റെ പത്ത് ശതമാനം ഇന്ത്യ പിഴയൊടുക്കണം. പിഴയ്ക്കൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ട് പോയിന്റും നഷ്ടമായി. ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 32 റൺസിനുമാണ് തോൽവി വഴങ്ങിയത്. 

ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുമ്പോൾ നിശ്ചിത സമയത്ത് എറിയേണ്ടതിനേക്കാൾ രണ്ട് ഓവർ പിന്നിലായിരുന്നു ഇന്ത്യയെന്നു ഐസിസി വ്യക്തമാക്കി. വൈകുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് പിഴ. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓരോ ഓവറിനും ഒരു പോയിന്റ് വീതവും കുറവു വരും. രണ്ട് പോയിന്റ് കുറഞ്ഞതോടെ ചാമ്പ്യൻഷിപ്പ് പട്ടികയിൽ അഞ്ചാമതുണ്ടായിരുന്ന ഇന്ത്യ ആറാം സ്ഥാനത്തേക്കു വീണു. 

പോയിന്റ് പട്ടികയിൽ നിലവിൽ ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. പിന്നാലെ ന്യൂസിലൻഡ്, ഓസ്ട്രേലിയ, ബം​ഗ്ലാദേശ്, പാകിസ്ഥാൻ ടീമുകൾ. പരമ്പരയിലെ രണ്ടാം മത്സരം ജനുവരി മൂന്ന് മുതലാണ്. ഇതിൽ വിജയിച്ച് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിൽ എത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. രണ്ടാം ടെസ്റ്റ് സമനിലയിൽ ആയാൽ പോലും പരമ്പര ദക്ഷിണാഫ്രിക്ക നേടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com