ഒടുവില്‍ വല ചലിപ്പിച്ച് റൊണാള്‍ഡോ; അല്‍ നസറിനായി ആദ്യ ഗോള്‍ (വീഡിയോ)

ത്രില്ലര്‍ പോരാട്ടത്തില്‍ 2-2ന് അല്‍ നസര്‍ സമനില പിടിച്ചു. 2-1 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കെയാണ് റൊണാള്‍ഡോ ടീമിന്റെ രക്ഷകനായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റിയാദ്: ഒടുവില്‍ ആ നിശബ്ദതയ്ക്കും വിരാമം. അല്‍ നസര്‍ ജേഴ്‌സിയില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ പിറന്നു. സൗദി പ്രോ ലീഗില്‍ അല്‍ ഫത്തേഹ് ടീമിനെതിരെ കളിയുടെ അവസാന ഘട്ടത്തില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ക്രിസ്റ്റ്യാനോ ടീമിനായി തന്റെ ആദ്യ ഗോള്‍ നേടിയത്. 

ത്രില്ലര്‍ പോരാട്ടത്തില്‍ 2-2ന് അല്‍ നസര്‍ സമനില പിടിച്ചു. 2-1 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കെയാണ് റൊണാള്‍ഡോ ടീമിന്റെ രക്ഷകനായത്. അല്‍ നസറിനായി കളിച്ച അവസാന രണ്ട് കളികളിലും സൂപ്പര്‍ താരത്തിന് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 

മുന്‍ ബാഴ്‌സലോണ താരം ക്രിസ്റ്റിയന്‍ ടെല്ലോയിലൂടെ 12ാം മിനിറ്റില്‍ ഫത്തേഹ് ലീഡെടുത്തു. 42ാം മിനിറ്റില്‍ ടലിസ്‌കയിലൂടെ അല്‍ നസര്‍ സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി 58ാം മിനിറ്റില്‍ സോഫിയനെ ബെന്‍ഡെബ്കയിലൂടെ അല്‍ ഫത്തേഹ് വീണ്ടും മുന്നിലെത്തി. 

എന്നാല്‍ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അല്‍ നസറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഇത് കൃത്യമായി വലയിലാക്കി റൊണാള്‍ഡോ ടീമിന് നിര്‍ണായക സമനില സമ്മാനിച്ചു. 

ടീമിനായി ലീഗിലെ ആദ്യ ഗോള്‍ നേടിയതിന്റെ സന്തോഷം താരം പങ്കിട്ടു. മത്സരം വളരെ കടുപ്പമേറിയതായിരുന്നു. ലീഗില്‍ ടീമിനായി ആദ്യ ഗോള്‍ നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ടീമിലെ സഹ താരങ്ങളെല്ലാം കഠിനമായി അധ്വാനിച്ചെന്നും അദ്ദേഹം കുറിച്ചു. 

സമനിലയില്‍ കളി അവസാനിച്ചെങ്കിലും അല്‍ നസര്‍ തന്നെയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 15 കളികളില്‍ നിന്ന് 34 പോയിന്റാണ് അവര്‍ക്കുള്ളത്. 16 മത്സരങ്ങളില്‍ നിന്ന് ഇത്രയും പോയിന്റുമായി അല്‍ ഷബാബാണ് രണ്ടാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com