തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി മുന്‍ ചെല്‍സി താരവും; രക്ഷിച്ചതായി ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍

തുര്‍ക്കിയില്‍ നാശംവിതച്ച ഭൂകമ്പത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങി മുന്‍ ചെല്‍സി ഫുട്‌ബോള്‍ താരം
ക്രിസ്റ്റ്യന്‍ അറ്റ്‌സു/ഫോട്ടോ: ട്വിറ്റർ
ക്രിസ്റ്റ്യന്‍ അറ്റ്‌സു/ഫോട്ടോ: ട്വിറ്റർ

ഇസ്താംബുള്‍: തുര്‍ക്കിയില്‍ നാശംവിതച്ച ഭൂകമ്പത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങി മുന്‍ ചെല്‍സി ഫുട്‌ബോള്‍ താരം. ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് ക്ലബ് തന്നെയായ ന്യൂകാസ്റ്റിലിന്റേയും മുന്‍ ഫോര്‍വേര്‍ഡായ ക്രിസ്റ്റ്യന്‍ അറ്റ്‌സുവിനെ രക്ഷപ്പെടുത്തിയതായി ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

തുര്‍ക്കിഷ് ക്ലബായ ഹറ്റിയാസ്‌പോറിന് വേണ്ടി കളിക്കാനാണ് ഘാന ഫുട്‌ബോള്‍ താരം തുര്‍ക്കിയില്‍ എത്തിയത്. ഭൂകമ്പമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ ക്രിസ്റ്റ്യന്‍ അറ്റ്‌സു കുടുങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി വരെ അറ്റ്‌സു എവിടെയാണ് എന്നതിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇന്ന് ട്വിറ്ററിലൂടെ ഘാന ഫുട്‌ബോള്‍ അസോസിയേഷനാണ് അറ്റ്‌സു സുരക്ഷിതനാണ് എന്ന വിവരം പുറംലോകത്തെ അറിയിച്ചത്.  ആശുപത്രിയില്‍ ചികിത്സയിലുള്ള അറ്റ്‌സുവിന്റെ പരിക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

കഴിഞ്ഞവര്‍ഷമാണ് 31കാരനായ അറ്റ്‌സു ഹറ്റിയാസ്‌പോറില്‍ ചേര്‍ന്നത്. ദക്ഷിണ തുര്‍ക്കിയിലെ നഗരമായ അന്തക്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലബാണ് ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com