അഗ്രസീവ് ദ്രാവിഡ്- 'ഇന്ദ്രനഗറിലെ ഗുണ്ട'; വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 04:36 PM  |  

Last Updated: 09th February 2023 04:36 PM  |   A+A-   |  

dravid

ഫോട്ടോ: ട്വിറ്റർ

 

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ കളി വരുതിയില്‍ നിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചു. അവരെ 177 റണ്‍സില്‍ ഒതുക്കി ഇന്ത്യ ബാറ്റിങ് തുടങ്ങി. ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഓസീസിന് പ്രഹരമേറ്റു. ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 

അമ്പയര്‍ ഇന്ത്യയുടെ അപ്പീല്‍ നിരസിച്ചു. സമയം തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോളാണ് രോഹിത് റിവ്യൂ എടുത്തത്. എല്‍ബിഡബ്ല്യു സാധ്യത നേരിയ തോതില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൂന്നാം അംപയറുടെ പരിശോധനയില്‍ ലെഗ് സ്റ്റംപിന് കണക്കാക്കി എത്തുന്ന പന്ത് ലൈനിലൂടെ ലെഗ് സ്റ്റംപ് ഇളക്കുമെന്ന് റിവ്യൂവില്‍ തെളിഞ്ഞു. തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഈ വിക്കറ്റിലൂടെ ഇന്ത്യക്ക് സാധിക്കുകയും ചെയ്തു. 

അതിനിടെ ഈ വിക്കറ്റ് ലഭിച്ചപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പവലിയനില്‍ ഇരുന്ന് പ്രതികരിച്ച രീതി വൈറലായി മാറി. കളിക്കുന്ന കാലത്ത് നിശബ്ദനായി കളിച്ച താരമാണ് ദ്രാവിഡ്. വന്‍ മതിലെന്ന വിളിപ്പേരുമായി ഇന്ത്യന്‍ ടീമിന്റെ നെടുതൂണായി നിന്ന ദ്രാവിഡ് വലിയ ആവേശം ഗ്രൗണ്ടില്‍ കാണിക്കാത്ത താരമാണ്. ഈ ഭൂതകാലമാണ് പരിശീകനായ ശേഷമുള്ള ദ്രാവിഡന്റെ ആവേശ പ്രകടനത്തെ ശ്രദ്ധേയമാക്കിയത്. 

ഓ ദൈവമേ ദ്രാവിഡ് ചാര്‍ജിലായെന്നായിരുന്നു ഒരു കമന്റ്. മറ്റൊരാള്‍ എഴുതിയത് ഇങ്ങനെ- അഗ്രസീവ് ദ്രാവിഡ് ഇന്ദ്രനഗറിലെ ഗുണ്ട- എന്നായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'റണ്‍സും വിക്കറ്റും'- നേട്ടം തൊടുന്ന ആദ്യ ഏഷ്യന്‍ താരം; അപൂര്‍വ റെക്കോര്‍ഡിട്ട് അശ്വിന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ