നിലം ഉഴുതുമറിച്ച് ധോനിയുടെ വീഡിയോ, രണ്ട് വർഷത്തിന് ശേഷം ഇൻസ്റ്റാഗ്രാം പാസ്‌വേഡ് കിട്ടിയെന്ന് ആരാധകൻ

ഫാം ഹൗസിലെ കൃഷിയിടം ട്രാക്ടറിൽ ഉഴുതുമറിക്കുന്ന ധോനി
എംഎസ് ധോനി/ ചിത്രം സ്ക്രീൻഷോട്ട്
എംഎസ് ധോനി/ ചിത്രം സ്ക്രീൻഷോട്ട്

ന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമ ജീവിതത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീ മുൻ നായകൻ എംഎസ് ധോനി. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി പോസ്റ്റുകളൊന്നും പങ്കുവെക്കാറുണ്ടായിരുന്നില്ല.

ഇപ്പോഴിതാ റാഞ്ചിയിലെ തന്റെ ഫാം ഹൗസിലെ കൃഷിയിടം ട്രാക്ടറിൽ ഉഴുതുമറിക്കുന്ന വീഡിയോ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായി. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 'രണ്ട് വർഷത്തിന് ശേഷം ധോനി ഇൻസ്റ്റാ​ഗ്രാം പാസ്‌വേഡ് കണ്ടെടുത്തിരിക്കുന്നു, ലൗ യു മാഹി ബായി' എന്നാണ് ഒരാളുടെ കമന്റ്. 'നീണ്ട ഇടവേളയിക്ക് ശേഷം തലയുടെ ദർശനം' എന്നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതികരണം, തുടങ്ങി നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.

'പുതിയ ഒരു കാര്യം പഠിക്കുന്നത് സന്തോഷമാണ്. എന്നാൽ കുറേ സമയം എടുത്തു ഈ പണി തീർക്കാൻ' എന്ന കുറിപ്പോടെയാണ് ധോനി വീഡിയോ പങ്കുവെച്ചത്. ഇതിനോടകം ഒരു കോടിയിലേറെ ആളുകൾ വീഡിയോ കണ്ട്. 28 ലക്ഷത്തിലധികം ആളുകൾ വീഡിയോയ്ക്ക് കമന്റ് ചെയ്‌തു. 60,000 ലേറെ ആളുകൾ കമന്റു ചെയ്യുകയും ചെയ്‌തു.

2021ലാണ് അവസാനമായി ധോനി ഒരു വീഡിയോ ഇൻസ്റ്റാ​ഗ്രാമിൽ പെസ്റ്റ് ചെയ്യുന്നത്. അതും കൃഷിയിടം തന്നെയായിരുന്നു. ഫാം ഹൗസിൽ ഉണ്ടായ ഒരു സ്റ്റോബെറി പൊട്ടിക്കുന്ന വീഡിയോയ്ക്ക് ഇങ്ങനെ പോയാൽ മാർക്കറ്റിൽ സ്റ്റോബെറിയൊന്നും ഉണ്ടാകില്ലെന്നായിരുന്നു ധോനിയുടെ ക്യാപ്‌ഷൻ. 2020 ആഗസ്റ്റിലാണ് എംഎസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com