വല ചലിപ്പിച്ചത് നാല് തവണ; 500 ഗോളുകള്‍! ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മറ്റൊരു നേട്ടം 

അഞ്ച് വ്യത്യസ്ത ലീഗുകളില്‍ കളിച്ച ക്രിസ്റ്റിയാനോ അഞ്ച് വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടിയാണ് ഇത്രയും ഗോളുകള്‍ നേടിയത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ/ എഎഫ്പി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ/ എഎഫ്പി

റിയാദ്: അല്‍ നസറിനായി ഉജ്ജ്വല ഫോമില്‍ പന്ത് തട്ടുകയാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദിവസങ്ങള്‍ക്ക് മുന്‍പ് പുതിയ ക്ലബിനായി ആദ്യ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം നാല് ഗോളുകള്‍ നേടി ടീമിന് മറ്റൊരു ഉജ്ജ്വല വിജയവും സമ്മാനിച്ചു. സൗദി പ്രോ ലീഗില്‍ അല്‍ വഹ്ദക്കെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് അല്‍ നസര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ അതില്‍ നാല് ഗോളുകളും വലയിലിട്ടത് ക്രിസ്റ്റ്യാനോ. 

നാല് ഗോള്‍ അടിച്ചതിനൊപ്പം ഒരു നേട്ടവും താരം സ്വന്തമാക്കി. കരിയറില്‍ 500 ക്ലബ് ഗോളുകള്‍ താരം തികച്ചു. അഞ്ച് വ്യത്യസ്ത ലീഗുകളില്‍ കളിച്ച ക്രിസ്റ്റ്യാനോ അഞ്ച് വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടിയാണ് ഇത്രയും ഗോളുകള്‍ നേടിയത്. നാല് ഗോള്‍ നേട്ടത്തോടെ ക്ലബ് ഗോളുകളുടെ എണ്ണം 503ല്‍ എത്തിക്കാനും താരത്തിനായി. 

സ്‌പോര്‍ട്ടിങ് ലിസ്ബന് വേണ്ടി മൂന്ന് ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 103 തവണയാണ് വല ചലിപ്പിച്ചത്. റയല്‍ മാഡ്രിഡിനായി 311 ഗോളുകളും യുവന്റസിനായി 81 ഗോളുകളും നേടിയ താരം അല്‍ നസര്‍ ജേഴ്‌സിയില്‍ അഞ്ച് ഗോളുകളും തികച്ചാണ് ഗോള്‍ നേട്ടം 500 കടത്തിയത്. 

അല്‍ വഹ്ദക്കെതിരായ പോരാത്തിനിറങ്ങുമ്പോള്‍ 499 ക്ലബ് ഗോളുകളായിരുന്നു ക്രിസ്റ്റ്യാനോയുടെ അക്കൗണ്ടില്‍. 21ാം മിനിറ്റില്‍ താരം തൊടുത്ത ഇടം കാല്‍ ഷോട്ട് വലയില്‍ കയറിയതോടെ 500 എന്ന സംഖ്യയില്‍ എത്തി. പിന്നാലെ വലം കാല്‍ കൊണ്ടു 40ാം മിനിറ്റില്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളും താരം നേടി. 

രണ്ടാം പകുതി എട്ട് മിനിറ്റ് പിന്നിട്ടപ്പോള്‍ മത്സരത്തിലെ തന്റെ ഹാട്രിക്കും ക്രിസ്റ്റ്യാനോ തികച്ചു. ഇത്തവണ പെനാല്‍റ്റിയില്‍ നിന്നാണ് താരം ഗോള്‍ കണ്ടെത്തിയത്. കരിയറിലെ 61ാം ഹാട്രിക്കായിരുന്നു ഇത്. 61ാം മിനിറ്റില്‍ നാലാം ഗോളും താരം വലയിലിട്ടു. ഇത്തവണ റീബൗണ്ട് വന്ന പന്താണ് താരം ഗോളാക്കി മാറ്റിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com