വീണ്ടും അഞ്ച് വിക്കറ്റുകള്‍; കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പം ഇനി അശ്വിനും

ഒന്നാം ഇന്നിങ്‌സില്‍ മൂന്നും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചും വിക്കറ്റെടുത്ത് അശ്വിന്‍ ഓസീസിന്റെ അന്തകനായി മാറുന്ന കാഴ്ചയായിരുന്നു നാഗ്പുരില്‍
അശ്വിൻ/ പിടിഐ
അശ്വിൻ/ പിടിഐ

നാഗ്പുര്‍: ഇന്ത്യയിലേക്ക് പര്യടനത്തിന് എത്തുമ്പോള്‍ ആര്‍ അശ്വിനെ തങ്ങള്‍ ശരിക്കും ഭയപ്പെടുന്നതായി ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നു. അശ്വിന്റെ അപരന്‍ മഹേഷ് പിതിയ എന്ന യുവ ക്രിക്കറ്ററെ വച്ച് നെറ്റ്‌സില്‍ പ്രാക്ടീസ് നടത്തിയാണ് ഓസീസ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നേരിടാനിറങ്ങിയത്. 

എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ മൂന്നും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചും വിക്കറ്റെടുത്ത് അശ്വിന്‍ ഓസീസിന്റെ അന്തകനായി മാറുന്ന കാഴ്ചയായിരുന്നു നാഗ്പുരില്‍. ഓസ്‌ട്രേലിയ പഠിക്കാന്‍ വിട്ടു പോയ പല പാഠങ്ങളും ഇപ്പോഴും അശ്വിന്റെ സ്പിന്‍ നിഘണ്ടുവിലുണ്ടെന്ന് സാരം. 

കരിയറില്‍ ഇത് 31ാം തവണയാണ് അശ്വിന്‍ ഒരിന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുന്നത്. നാട്ടിലെ പിച്ചില്‍ 25ാം തവണയും. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളര്‍ എന്ന റെക്കോര്‍ഡിനൊപ്പവും അശ്വിന്‍ എത്തി. ഇതിഹാസ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയ്‌ക്കൊപ്പമാണ് അശ്വിന്‍ തന്റെ പേരും എഴുതി ചേര്‍ത്തത്. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് പോരാട്ടങ്ങള്‍ ബാക്കി നില്‍ക്കെ റെക്കോര്‍ഡ് നേട്ടം സ്വന്തം പേരിലാക്കാനുള്ള അവസരവും താരത്തിന് മുന്നില്‍ നില്‍ക്കുന്നു. 

1990 മുതല്‍ 2018 വരെയുള്ള കാലത്ത് കളിച്ചാണ് കുംബ്ലെ ഈ നേട്ടത്തിലെത്തിയത്. അതായത് 18 വര്‍ഷം നീണ്ട കരിയറിലാണ് താരത്തിന്റെ നേട്ടം. അശ്വിന് ഈ റെക്കോര്‍ഡിലെത്താന്‍ 11 വര്‍ഷം മാത്രമേ വേണ്ടി വന്നുള്ളു. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അശ്വിന്റെ അന്താരാഷ്ട്ര മത്സരങ്ങളിലെ അരങ്ങേറ്റം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com