മെസിയും എംബാപ്പെയും ഇല്ലാതെ ഇറങ്ങി; പിഎസ്ജിയെ വീഴ്ത്തി മൊണാക്കോ

പരിക്കിനെ തുടർന്നാണ് മെസിയും എംബാപ്പെയും കളിക്കാനിറങ്ങാതിരുന്നത്
മുഹമ്മദ് കമാറയുടെ ഫൗളിൽ വീഴുന്ന നെയ്മർ/ എഎഫ്പി
മുഹമ്മദ് കമാറയുടെ ഫൗളിൽ വീഴുന്ന നെയ്മർ/ എഎഫ്പി

പാരിസ്: ഫ്രഞ്ച് ലീ​ഗ് വൺ പോരാട്ടത്തിൽ പാരിസ് സെന്റ് ജെർമെയ്ന് പരാജയം. മെസിയും എംബാപ്പെയും ഇല്ലാതെ ഇറങ്ങിയ നിലവിലെ ചാമ്പ്യൻമാരെ മൊണാക്കോ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് വീഴ്ത്തി. തോറ്റെങ്കിലും പിഎസ്ജിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. 

പരിക്കിനെ തുടർന്നാണ് മെസിയും എംബാപ്പെയും കളിക്കാനിറങ്ങാതിരുന്നത്. നെയ്മർ പ്ലെയിങ് ഇലവനിലുണ്ടായെങ്കിലും താരത്തിന് കാര്യമായ ചലനങ്ങളൊന്നും മൈതാനത്ത് തീർക്കാനും സാധിച്ചില്ല. മൊണാക്കോയ്ക്കായി വിസ്സം ബെൻ യെഡ്ഡർ ഇരട്ട ​ഗോളുകൾ നേടി.

കളി തുടങ്ങി 18 മിനിറ്റിനുള്ളിൽ തന്നെ മൊണാക്കോ രണ്ട് ​ഗോളുകളുമായി മുന്നിലെത്തി. നാലാം മിനിറ്റിൽ അലക്സാണ്ടർ ​ഗോളോവിനാണ് മൊണാക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. പിന്നാലെ 18ാം മിനിറ്റിൽ യെഡ്ഡറുടെ ​ഗോളിൽ അവർ ലീഡുയർത്തി. 39ാം മിനിറ്റിൽ വാറൻ സയ്റെ എമെറിയിലൂടെ പിഎസ്ജി ലീഡ് കുറച്ചെങ്കിലും ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ യെഡ്ഡർ തന്റെ രണ്ടാം ​ഗോളിലൂടെ ടീമിന് മൂന്നാം ​ഗോളും സമ്മാനിച്ചു. 

രണ്ടാം പകുതിയിൽ ഇരു ടീമുകളും ​ഗോളുകൾ നേടിയില്ല. ലീ​ഗിൽ പിഎസ്ജിയുടെ മൂന്നാം പരാജയമാണിത്. 47 പോയിന്റുമായി മൊണാക്കോ മൂന്നാം സ്ഥാനത്ത്. 49 പോയിന്റുമായി മാഴ്സയാണ് രണ്ടാം സ്ഥാനത്ത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com