'അശ്വിന്റെ പന്തുകളിൽ അത്രയേ പറ്റു, വാര്‍ണറെ എന്തിന് കുറ്റപ്പെടുത്തുന്നു?'- പിന്തുണയുമായി മുന്‍ ഓസീസ് പേസര്‍

ഓസീസ് ബാറ്റിങ് നിരയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഇപ്പോള്‍ നേരിടുന്നത് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്
രണ്ടാം ഇന്നിങ്സിൽ ഔട്ടായി മടങ്ങുന്ന വാർണർ/ എഎഫ്പി
രണ്ടാം ഇന്നിങ്സിൽ ഔട്ടായി മടങ്ങുന്ന വാർണർ/ എഎഫ്പി

സിഡ്‌നി: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ അതിദയനീയമാം വിധം തകര്‍ന്നടിഞ്ഞിരുന്നു. വെറും മൂന്ന് ദിവസം കൊണ്ട് ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ വിജയം പിടിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജയും രണ്ടാം ഇന്നിങ്‌സില്‍ ആര്‍ അശ്വിനുമാണ് ഇന്ത്യക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. രണ്ടിന്നിങ്‌സിലും ഇന്ത്യന്‍ സ്പിന്‍ ദ്വയത്തിന്റെ പന്തുകള്‍ നേരിടാനാകാതെ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ മുട്ടുമടക്കുന്ന കാഴ്ചയായിരുന്നു നാഗ്പുരില്‍. 

ഓസീസ് ബാറ്റിങ് നിരയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഇപ്പോള്‍ നേരിടുന്നത് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്ണും രണ്ടാം ഇന്നിങ്‌സില്‍ 10 റണ്‍സുമെടുത്ത് വാര്‍ണര്‍ മടങ്ങി. ആദ്യ ഇന്നിങ്‌സില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ ബൗള്‍ഡായെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ആര്‍ അശ്വിന്റെ തിരിയുന്ന പന്തുകളുടെ ഗതി മനസിലാക്കാന്‍ സാധിക്കാതെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 

രണ്ടാം ഇന്നിങ്‌സിലെ താരത്തിന്റെ പുറത്താകലാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ താരത്തെ അങ്ങനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് മുന്‍ പേസര്‍ ഷോന്‍ ടെയ്റ്റ്. ഓഫ് സ്റ്റംപ് കണക്കാക്കി അശ്വിന്‍ നിരന്തരം ഭീഷണി വിതയ്ക്കുമ്പോള്‍ ഒരു ബാറ്റര്‍ക്ക് ഇത്രയൊക്കെ തന്നെയേ ചെയ്യാന്‍ സാധിക്കു. വെറുതെ വാര്‍ണറെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ലെന്നും ടെയ്റ്റ് പറയുന്നു.

'നന്നായി തന്നെയാണ് വാര്‍ണര്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്. മികച്ച ചില ഷോട്ടുകള്‍ കളിച്ച് ഫോമിന്റെ സൂചനകളും തന്നു. എന്നാല്‍ അതിനും മുകളിലായിരുന്നു അശ്വിന്‍.' 

'ഇന്ത്യന്‍ പിച്ചില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് വാര്‍ണര്‍. പിച്ചില്‍ എന്താണ് ചെയ്യേണ്ടതെന്ന് നല്ല ബോധ്യമുള്ള താരം. ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിച്ച് ബാറ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം ആവിഷ്‌കരിക്കാനും ശ്രമിച്ചു. അശ്വിന്‍ നിരന്തരം ഓഫ് സ്റ്റംപ് ലാക്കാക്കി പന്തെറിയുമ്പോള്‍ അത്രയും മികവോടെ കളിക്കുന്ന ഒരാള്‍ക്കെതിരെ ഇത്രമാത്രമേ ഏതൊരു ബാറ്റര്‍ക്കും ചെയ്യാന്‍ സാധിക്കു'- ടെയ്റ്റ് ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com