ഒരോവറിൽ ഏഴ് പന്തുകൾ! അംപയറും അറിഞ്ഞില്ല; ഇന്ത്യ- പാക് ലോകകപ്പ് പോരിൽ അബ​ദ്ധം

ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഏഴാം ഓവറാണ് അബദ്ധത്തിൽ കലാശിച്ചത്
ഇന്ത്യക്കെതിരായ മത്സരത്തിനിടെ നിദ ദർ/ എഎഫ്പി
ഇന്ത്യക്കെതിരായ മത്സരത്തിനിടെ നിദ ദർ/ എഎഫ്പി

കേപ്ടൗൺ: ടി20 വനിതാ ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ താരങ്ങൾക്ക് സംഭവിച്ച ഒരബദ്ധവും ഇപ്പോൾ പുറത്തു വന്നു. ഒരോവറിൽ പാകിസ്ഥാൻ ആറ് പന്തിന് പകരം എറിഞ്ഞത് ഏഴ് പന്തുകൾ. ഏഴാം പന്തിൽ ഇന്ത്യ ബൗണ്ടറി കൂടി നേടിയതോടെ വലിയ വിലയാണ് ഈ അബദ്ധത്തിന് അവർക്ക് നൽകേണ്ടി വന്നത്. 

ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഏഴാം ഓവറാണ് അബദ്ധത്തിൽ കലാശിച്ചത്. ഇക്കാര്യം ഫീൽഡ് അംപയർ ശ്രദ്ധിച്ചതുമില്ല. പാകിസ്ഥാൻ താരം നിദ ദർ എറിഞ്ഞ ഏഴാം ഓവറിലാണ് ഏഴ് പന്തുകൾ പിറന്നത്. അർധ സെഞ്ചറി നേടിയ ജമിമ റോഡ്രിഗസാണ് നിദ ദറിനെ ഈ പന്തിൽ ബൗണ്ടറി കടത്തിയത്. 

ഏഴ് പന്തുകള്‍ എറിഞ്ഞ സംഭവത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏഴ് വിക്കറ്റ് ജയമാണ് വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ സ്വന്തമാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. അർധ സെഞ്ച്വറി നേടിയ ജമിമ റോഡ്രിഗസ് (38 പന്തിൽ 53 നോട്ടൗട്ട്), ഷെഫാലി വർമ (25 പന്തിൽ 33), റിച്ച ഘോഷ് (20 പന്തിൽ 31) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ജയം പിടിച്ചത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com