15 വര്‍ഷത്തെ കാത്തിരിപ്പ്; തീ പടര്‍ത്തി ആന്‍ഡേഴ്‌സന്‍- ബ്രോഡ് പേസ് സഖ്യം; കിവികളെ വീഴ്ത്തി ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു
ടിക്നറെ ആൻഡേഴ്സൻ ക്ലീൻ ബൗൾഡാക്കുന്നു. ഇം​ഗ്ലണ്ടിന്റെ വിജയ നിമിഷം/ ട്വിറ്റർ
ടിക്നറെ ആൻഡേഴ്സൻ ക്ലീൻ ബൗൾഡാക്കുന്നു. ഇം​ഗ്ലണ്ടിന്റെ വിജയ നിമിഷം/ ട്വിറ്റർ

മൗണ്ട് മൗനഗനുയി: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഏറെ നാളായി സഫലമാകാതിരുന്ന കാര്യം അവര്‍ സാധിച്ചെടുത്തു. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ന്യൂസിലന്‍ഡ് മണ്ണില്‍ അവര്‍ ടെസ്റ്റ് വിജയം കുറിച്ചു. 267 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. 

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ 374 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 306 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ വെറും 126 റണ്‍സിനും ഓള്‍ ഔട്ടായി. 

394 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന്റെ പോരാട്ടം 126 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ വെറ്ററന്‍ പേസ് സഖ്യം ജെയിംസ് ആന്‍ഡേഴ്‌സന്‍- സ്റ്റുവര്‍ട്ട് ബ്രോഡ് സഖ്യത്തിന്റെ മാരക ബൗളിങാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഒലി റോബിന്‍സന്‍, ജാക്ക് ലീച് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

പുറത്താകാതെ നിന്ന് 57 റണ്‍സെടുത്ത ഡാരില്‍ മിചല്‍ മാത്രമാണ് കിവി നിരയില്‍ പിടിച്ചു നിന്നത്. മറുഭാഗത്ത് വിക്കറ്റുകള്‍ തുരുതുരെ വിഴുമ്പോഴും താരം ഒരറ്റം കാത്തു.  മിച്ചല്‍ ബ്രെയ്‌സ്‌വെല്‍ 25 റണ്‍സും ഓപ്പണര്‍ ടോം ലാതം 15 റണ്‍സും എടുത്തു. മറ്റൊരാളും രണ്ടക്കം കണ്ടില്ല. 

രണ്ടിന്നിങ്‌സിലുമായി ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രൂക് അര്‍ധ സെഞ്ച്വറികള്‍ നേടി. ഒന്നാം ഇന്നിങ്‌സില്‍ 89 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 54 റണ്‍സും താരം അടിച്ചെടുത്തു. ബ്രൂക്കാണ് കളിയിലെ താരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com