'ടെസ്റ്റ് ജയിക്കണോ... ഒരു കുറുക്കു വഴിയും ഇല്ല'- ഓസ്‌ട്രേലിയയെ വിമര്‍ശിച്ച് ഇതിഹാസം

പരിശീലന മത്സരം കളിക്കേണ്ടതില്ലെന്ന ഓസ്‌ട്രേലിയന്‍ തീരുമാനത്തെയാണ് ഹീലി ചോദ്യം ചെയ്യുന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ താരവും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായി ഇയാന്‍ ഹീലി. പര്യടനത്തിനെത്തിയ ടീം ഒരു പരിശീലന മത്സരവും പോലും കളിച്ചിരുന്നില്ല. പകരം ആര്‍ അശ്വിന്റെ സ്പിന്നിനെ നേരിടുന്നതിന്റെ ഭാഗമായി അതേ ശൈലിയില്‍ പന്തെറിയുന്ന മഹേഷ് പിതിയ എന്ന താരത്തെ വച്ച് നെറ്റ്‌സില്‍ കൂടുതല്‍ പരിശീലനത്തിനായിരുന്നു ഓസീസ് മുതിര്‍ന്നത്.

ആദ്യ രണ്ട് ടെസ്റ്റിലും പക്ഷേ അതൊന്നും ഫലം കണ്ടില്ല. ജഡേജയും അശ്വിനും തന്നെയായിരുന്നു ഓസീസ് ബാറ്റര്‍മാരെ രണ്ട് ടെസ്റ്റിലും ആവോളം വെള്ളം കുടിപ്പിച്ചത്. 

പരിശീലന മത്സരം കളിക്കേണ്ടതില്ലെന്ന ഓസ്‌ട്രേലിയന്‍ തീരുമാനത്തെയാണ് ഹീലി ചോദ്യം ചെയ്യുന്നത്. രണ്ടോ, മൂന്നോ സന്നാഹ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നുവെന്ന് മുന്‍ ഓസീസ് താരം വ്യക്തമാക്കി. 

ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കാന്‍ ഒരു കുറുക്കു വഴികളുമില്ല. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മനസിലാക്കുന്നതിന് പരമ്പരയ്ക്ക് മുന്‍പ് രണ്ടോ, മൂന്നോ പരിശീലന മത്സരങ്ങള്‍ ടീം കളിക്കണമായിരുന്നു. സാഹര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനും ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അടക്കമുള്ള താരങ്ങള്‍ക്കും ഇത് അവസരമൊരുക്കുമായിരുന്നു. വാര്‍ണറുടെ ഫുട്‌വര്‍ക്കിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമായിരുന്നു. 

ഇക്കാര്യങ്ങളെല്ലാം മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ്. ഓസീസ് സെലക്ടര്‍മാര്‍ ഇതെല്ലാം ശ്രദ്ധിക്കണമായിരുന്നുവെന്നും ഹീലി തുറന്നടിച്ചു. 

ടി20 കളിക്കുകയോ ഒരു മാസം വരെ കളിക്കാതിരിക്കുകയോ ചെയ്ത താരങ്ങള്‍ ടീമിലുണ്ട്. കമ്മിന്‍സ്, ലിയോണ്‍ എന്നിവരെല്ലാം അത്തരം താരങ്ങളാണ്. ഈ സാഹചര്യങ്ങളും അധികൃതര്‍ പരിഗണിക്കണമായിരുന്നു. ഹീലി പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com