ഈസ്റ്റേണ്‍ കേപിനെ കിരീടത്തിലേക്ക് നയിച്ചു; എയ്ഡന്‍ മാര്‍ക്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍

സണ്‍റൈസേഴ്‌സ് ഒഴിവാക്കിയ കെയ്ന്‍ വില്ല്യംസന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനായാണ് ഇത്തവണ ഇറങ്ങുന്നത്
എയ്ഡൻ മാർക്രം/ ട്വിറ്റർ
എയ്ഡൻ മാർക്രം/ ട്വിറ്റർ

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എയ്ഡന്‍ മാര്‍ക്രം നയിക്കും. ഐപിഎല്‍ 2023 സീസണില്‍ മാര്‍ക്രമായിരിക്കും എസ്ആര്‍എച്ചിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത്. കെയ്ന്‍ വില്ല്യംസന്റെ പകരക്കാരനായാണ് ദക്ഷിണാഫ്രിക്കന്‍ താരം നായക സ്ഥാനത്ത് അവരോധിതനാകുന്നത്. 

ഈയടുത്ത് സമാപിച്ച പ്രഥമ സൗത്ത് ആഫ്രിക്ക 20 ലീഗില്‍ കിരീടം നേടിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസികളുടെ ടീം തന്നെയായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് ടീമാണ്. ഈ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ മാര്‍ക്രത്തിന് സാധിച്ചു. ഇതോടെയാണ് താരത്തെ ഹൈദരാബാദ് ടീമിനേയും നയിക്കാന്‍ നിയോഗിച്ചത്. 

സണ്‍റൈസേഴ്‌സ് ഒഴിവാക്കിയ കെയ്ന്‍ വില്ല്യംസന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനായാണ് ഇത്തവണ ഇറങ്ങുന്നത്. മൂന്ന് സീസണുകളില്‍ എസ്ആര്‍എച്ചിനെ നയിച്ചതും വില്ല്യംസനായിരുന്നു. 

വില്ല്യംസിന്റെ പകരാക്കരനായി മായങ്ക് ആഗര്‍വാളടക്കമുള്ളവരുടെ പേരുകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിഗണിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ കിരീട നേട്ടമാണ് മാര്‍ക്രത്തിന്റെ കാര്യങ്ങള്‍ എളുപ്പമാക്കിയത്. 

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി താരം 381 റണ്‍സ് സ്വന്തമാക്കിയിരുന്നു. 47.63 ആണ് ആവറേജ്. സൗത്ത് ആഫ്രിക്കന്‍ ടി20 പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപിനായി സെമിയില്‍ ജൊഹനാസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സിനെതിരെ താരം സെഞ്ച്വറി നേടിയിരുന്നു. ഈ സെഞ്ച്വറി കരുത്തിലാണ് അവര്‍ ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ പ്രട്ടോറിയ കാപ്പിറ്റല്‍സിനെ വീഴ്ത്തിയാണ് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് പ്രഥമ കിരീടം സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com